SignIn
Kerala Kaumudi Online
Sunday, 01 November 2026 2.52 AM IST

പട്ടേലിന്റെ വോട്ട് മോഷ്ടിച്ച് നെഹ്റു പ്രധാനമന്ത്രിയായി: ബി.ജെ.പി

g

ന്യൂഡൽഹി: വോട്ട് മോഷണ ആരോപണവുമായി പ്രതിപക്ഷം രംഗത്തിറങ്ങിയതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ ആരോപണവുമായി ബി.ജെ.പി. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ വോട്ട് തട്ടിയെടുത്താണ് നെഹ്റു പ്രധാനമന്ത്രിയായതെന്നും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ട് മോഷണം അതായിരുന്നെന്നും ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതീകാത്മക ജനകീയ വിചാരണയെയും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോക് പാർലമെന്റിൽ ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തിന് നേതൃത്വം നൽകിയതിന് പിന്നാലെയാണിത്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പട്ടേലിനെ പ്രധാനമന്ത്രിയാക്കാൻ വോട്ട് ചെയ്തിട്ടും ആ പിന്തുണ മറികടന്ന് നെഹ്റു അധികാരത്തിലെത്തിയെന്നാണ് പത്രയുടെ വാദം. ജനവിധിയില്ലാത്ത പ്രധാനമന്ത്രിയായിരുന്നു നെഹ്റുവെന്നും അദ്ദേഹം ആരോപിച്ചു.

പാർലമെന്റിന്റെ മാതൃകയിൽ മോക് പാർലമെന്റ് സംഘടിപ്പിച്ച് യഥാർത്ഥ പാർലമെന്റിനെ അപമാനിക്കുകയാണ് കോൺഗ്രസും ഇന്ത്യാ സഖ്യവുമെന്ന് പത്ര കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ആ മോക് പാർലമെന്റിൽ ആജീവനാന്തം പ്രധാനമന്ത്രിയായി ഇരുത്തിക്കൊള്ളാനും അദ്ദേഹം പരിഹസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360