SignIn
Kerala Kaumudi Online
Friday, 18 September 2026 2.11 AM IST

യുപിഐ ഇടപാടിന് ഫീസ്‌; അഞ്ച് കോൺഗ്രസ് എംപിമാർ എതിർപ്പറിയിച്ചില്ല

d

ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിനെതിരെ കോൺഗ്രസ് പോരാട്ടത്തിനിറങ്ങുകയാണ്. എന്നാൽ പാർലമെന്ററി ധനകാര്യ സമിതിയിലെ കോൺഗ്രസ് എം.പിമാരുടെ നിലപാട് ആയുധമാക്കുകയാണ് ബി.ജെ.പി. ഫീസ് ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത സമിതിയിലുണ്ടായിരുന്ന അഞ്ച് കോൺഗ്രസ് എം.പിമാരും ഇതിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്ന് ബി.ജെ.പി പറയുന്നു.

പി. ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, കിഷോരി ലാൽ, കെ. ഗോപിനാഥ് എന്നിവരാണ് സമിതിയിലെ കോൺഗ്രസ് അംഗങ്ങൾ. സമിതി ശുപാർശയെ ഫീസ് തീരുമാനവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് കോൺഗ്രസ് എം.പിമാരായ ഗൗരവ് ഗൊഗോയും മനീഷ് തിവാരിയും പ്രതികരിച്ചു. 0.4 ശതമാനം ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം പരിഗണനയ്ക്ക് വന്നിട്ടില്ല. വരുമാന സംവിധാനം സംബന്ധിച്ച ചട്ടക്കൂടുമാത്രമാണ് ചർച്ചയ്ക്കെത്തിയത്. ഇപ്പോഴത്തെ നിരക്ക് കേന്ദ്രം സ്വന്തം നിലയിൽ തീരുമാനിച്ചതാണെന്നും അവ‌ർ പറയുന്നു.

അതേസമയം സമിതി റിപ്പോർട്ടിൽ ഫീസ് അടിസ്ഥാനമാക്കിയുള്ള വരുമാന സംവിധാനത്തിന് വ്യക്തമായ ശുപാർശയുണ്ടായിരുന്നുവെന്നും ഇതിന് രേഖയുണ്ടെന്നും ബി.ജെ.പി വ്യക്തമാക്കി. സ്വന്തം എം.പിമാർ പാർലമെന്റിനകത്ത് പിന്തുണച്ച വരുമാന മാതൃകയെ രാഹുൽ ഗാന്ധി ഇപ്പോൾ എതിർക്കുന്നതെന്തിന്? കോൺഗ്രസിന്റെ നിലപാട് എന്താണെന്നും ബി.ജെ.പി ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, UPI, UPI FEES, LATETSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360