SignIn
Kerala Kaumudi Online
Wednesday, 24 June 2026 6.53 PM IST

ബംഗളൂരുവിലെ ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ദുരൂഹത

READ ENGLISH VERSION

pooja-

ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ 34 വയസുള്ള പൂജ ദത്തയെയാണ് ദുരൂ​ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഫ്ലാ‌റ്റിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്ന മൃതദേഹം ഭാഗികമായി അഴുകിയ അവസ്ഥയിലായിരുന്നു. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.‌‌

ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വർഷമായി പൂജ ദത്ത ഈ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതിയെന്നാണ് പോലീസിന് ലഭിച്ച വിവരം. അതേസമയം, ഒരു യുവാവ് ഇടയ്ക്കിടെ പൂജയെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പലപ്പോഴും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായും അയൽവാസികൾ പൊലീസിനോട് പറഞ്ഞു. ഏപ്രിൽ 23 നാണ് യുവതിയെ അവസാനമായി കണ്ടതെന്നാണ് അയൽവാസികളുടെ മൊഴി. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DEATH, CRIME, WOMEN, BANGALORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360