ആഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ നമുക്കിടയില്‍ വളരെ കുറവാണ്. സ്വര്‍ണം, വെള്ളി പോലെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ മുതല്‍ ഫാന്‍സി ടൈപ്പ് ആഭരണങ്ങള്‍ വരെ ഇന്ത്യയില്‍ വലിയ മാര്‍ക്കറ്റുള്ള കച്ചവടമാണ്. അതുപോലെ തന്നെ ആളുകള്‍ ഇഷ്ടത്തോടെയും ആഗ്രഹത്തോടെയും അണിയുന്നതാണ് വജ്രത്തില്‍ തീര്‍ത്ത ആഭരണങ്ങളും. എന്നാല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് പോലെ ഒരിക്കലും വജ്രത്തില്‍ പണികഴിപ്പിച്ച ആഭരണങ്ങള്‍ വാങ്ങരുത്.
ഒമ്പത് രത്‌നങ്ങളില്‍ ഏറ്റവും വിലയുള്ളതും കാഠിന്യനമുള്ളതും വജ്രത്തിനാണ്. ജ്യോതിഷ ശാസ്ത്ര പ്രകാരം വജ്രത്തെ ശുക്രന്റെ രത്‌നമായി കണക്കാക്കപ്പെടുന്നു. ഇത് ധരിക്കുന്നതിലൂടെ സൗന്ദര്യം, സമൃദ്ധി, ഐശ്വര്യം എന്നിവ വന്നുചേരും എന്നാണ് വിശ്വാസം. ദാമ്പത്യ ജീവിതത്തിലേക്ക് നേരിട്ട് സ്വാധീനം ചെലുത്താന്‍ വജ്രത്തിന് കഴിവുണ്ടെന്നാണ് വിശ്വാസം. ഫാഷനും പ്രദര്‍ശനത്തിനും മാത്രമായി വജ്രാഭരണങ്ങള്‍ ധരിക്കരുതെന്നും അത് ഗുണത്തേക്കാള്‍ ദോഷമാണ് എന്നാണ് കരുതപ്പെടുന്നത്.
ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുള്ളവരും അതുപോലെ തന്നെ ആരോഗ്യപരമായി പ്രമേഹം പോലുള്ള സ്ഥിതിയുള്ളവരും ഇത് ധരിക്കാതിരിക്കുന്നതാണ് നല്ലത്. 21 വയസ്സിന് ശേഷവും അതുപോലെ തന്നെ 50 വയസ്സിന് മുമ്പും മാത്രം വജ്രം ധരിക്കുന്നതാണ് നല്ലത്. എത്രത്തോളം വെള്ള നിറമുള്ളതാണോ അത്രയും നല്ലതായിരിക്കും വജ്രം എന്നാണ് കരുതപ്പെടുന്നത്. മങ്ങിയതോ കറപിടിച്ചതോ ആണെങ്കില്‍ അത് അപമാനം, അപകടം പോലുള്ള സ്ഥിതിയിലേക്ക് നയിച്ചേക്കാം. പ്രണയത്തിനും ദാമ്പത്യത്തിലെ സന്തോഷത്തിനും വജ്രത്തിന് വലിയ പങ്കുണ്ടെന്നാണ് വിശ്വാസം.
വജ്രാഭരണം ധരിക്കുമ്പോള്‍ അത് തള്ളവിരലിലോ ചൂണ്ടുവിരലിലോ ധരിക്കുകയാണെങ്കില്‍ അത് ശുക്രന് നല്ലതാണ് എന്നാണ് വിശ്വാസം. മോതിരവിരലില്‍ ധരിക്കുകയാണെങ്കില്‍ അത് പ്രണയബന്ധങ്ങള്‍ക്ക് വളരെ നല്ലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |