SignIn
Kerala Kaumudi Online
Friday, 19 June 2026 3.41 PM IST

'ഞങ്ങളെക്കാൾ മികച്ച സ്വീകരണം റാഷിദ് ഖാന് ഇന്ത്യ നൽകുന്നു'; പാക് മാദ്ധ്യമപ്രവർത്തകന്റെ പോസ്റ്റിന് ചുട്ട മറുപടി നൽകി അഫ്‌ഗാൻ ആരാധിക

READ ENGLISH VERSION
wazhma-ayoubi

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023ലെ ലോകകപ്പ് മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ഊഷ്‌മള ബന്ധം ചർച്ചയാക്കി പാകിസ്ഥാനും. അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാൻ ലോകകപ്പ് മത്സരത്തിനായി ഇന്ത്യയിലേയ്ക്ക് വരുന്നുണ്ടെന്ന വാർത്ത പാകിസ്ഥാനിലും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റാഷിദ് ഖാന്റെ വരവിനെക്കുറിച്ച് ഒരു പാക് മാദ്ധ്യമപ്രവർത്തകൻ സമൂഹമാദ്ധ്യത്തിൽ പങ്കുവച്ച പോസ്റ്റിന് ഒരു അഫ്‌ഗാൻ ആരാധിക നൽകിയ മറുപടിയാണ് ചർച്ചകൾക്ക് ചൂടുപിടിപ്പിക്കുന്നത്.

'ലോകകപ്പ് മത്സരത്തിനായി റാഷിദ് ഖാൻ ഇന്ത്യയിലേയ്ക്ക് പറക്കുകയാണ്. തങ്ങൾക്ക് ലഭിച്ചതിനേക്കാൾ മികച്ച സ്വീകരണമാണ് റാഷിദിന് ഇന്ത്യ നൽകുന്നത്. ഏതായാലും അദ്ദേഹത്തിനും അഫ്‌ഗാനിസ്ഥാനും ആശംസകൾ'- ഇങ്ങനെയാണ് പാക് മാദ്ധ്യമപ്രവർത്തകൻ ഫരീദ് ഖാൻ കുറിച്ചത്. ഫരീദിന്റെ ഈ പരാമർശം നിരവധി സൈബർ ലോകത്തെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ ഒരു അഫ്‌ഗാൻ ആരാധിക നൽകിയ മറുപടിയാണ് ഇപ്പോൾ കയ്യടി നേടുന്നത്.

'എന്തുകൊണ്ട് മികച്ച പരിഗണന കിട്ടില്ല? താങ്കൾക്ക് അറിയാമെങ്കിലും ഞാൻ ഒന്നുകൂടി ഓർമിപ്പിക്കാം

  • ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ഏറ്റവും പ്രിയപ്പെട്ട അഫ്‌ഗാൻ ക്രിക്കറ്ററാണ് അദ്ദേഹം (റാഷിദ് ഖാൻ).
  • അദ്ദേഹത്തിന്റെ പേരിൽ അനേകം റെക്കാഡുകളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളറാണ് അ‌ദ്ദേഹം. നിങ്ങൾ എന്താണ് നേടിയത്?
  • ഇന്ത്യയും അഫ്‌ഗാനിസ്ഥാനും സഹോദരങ്ങളെപ്പോലെയാണ്'- അഫ്‌ഗാനിസ്ഥാൻ ടീമിന്റെയും വിരാട് കൊഹ്‌ലിയുടെയും കടുത്ത ആരാധികയായ വസ്‌മ ആയോബി മറുപടി നൽകി. ഈ പ്രതികരണം ഏറ്റെടുത്തിരിക്കുകയാണ് ഇന്റർനെറ്റ്. വൈറൽ പോസ്റ്റിന് ഇതുവരെ രണ്ട് മില്യണോളം വ്യൂസാണ് ലഭിച്ചത്.

അതേസമയം, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കായി ഏഴ് വർഷത്തിനുശേഷം ഇന്ത്യയിലെത്തിയിരിക്കുകയാണ് പാക് ടീം. ഇ​ന്ന​ലെ​ ​രാ​ത്രി ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ​ടീ​മെ​ത്തി​യ​ത്.​ ലോ​ക​ക​പ്പ് ​ക്രി​ക്ക​റ്റ് ​പ​രി​ശീ​ല​ന​ ​മ​ത്സ​ര​ങ്ങ​ളി​ലെ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​ഇന്ന് തുടങ്ങുകയാണ്​ ​.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യും​ ​അ​ഫ്ഗാ​നി​സ്ഥാ​നും​ ​ത​മ്മി​ലാ​ണ് ​മ​ത്സ​രം.​ ​കാ​ര്യ​വ​ട്ടം​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഉ​ച്ച​യ്‌​ക്ക് 2​ന് ​മ​ത്സ​രം​ ​തു​ട​ങ്ങും.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, WAZHMA AYOUBI, AFGHANISTAN FAN, RASHID JHAN, PAK CRICKET TEAM, FARID KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360