SignIn
Kerala Kaumudi Online
Sunday, 01 November 2026 2.15 AM IST

റിലേയിൽ 'മലപ്പുറം മാജിക്';12 വർഷത്തെ റെക്കാഡ് പഴങ്കഥ

school-meet

കോഴിക്കോട്: അവസാന ലാപ്പിലെ മിന്നൽ വേഗം. ഫിനിഷിംഗ് ഇവരെ ഇഞ്ചോടിഞ്ച് പോരാട്ടം. ട്രാക്കിനെ ആവേശക്കടലാക്കിയ 4-400 മീറ്റർ റിലേയിലെ റെക്കാഡോടെ കായികമേളയ്ക്ക് സൂപ്പർ ഫിനിഷ്. സീനിയർ ആൺകുട്ടികളുടെ പോരാട്ടത്തിൽ മലപ്പുറത്തിന്റെ കുതിപ്പായിരുന്നു മേളയുടെ അവസാന ദിനത്തിലെ അവസാന മത്സരത്തിലെ പ്രധാന ആകർഷണം. 2012ൽ ഇടുക്കി കുറിച്ച 3 മിനിട്ട് 19.81 സെക്കൻഡിന്റെ റെക്കാഡ് പഴങ്കഥയാക്കിയാണ് മലപ്പുറം പൊന്നണിഞ്ഞത്. 3. 17.91 സെക്കൻഡിലാണ് മലപ്പുറത്തിന്റെ സ്വർണ്ണ കുതിപ്പ്. തൃശൂർ ടീമും പഴയ റെക്കാർഡ് മെച്ചപ്പെടുത്തിയെങ്കിലും (3:18.00) നേരിയ വ്യത്യാസത്തിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരുവനന്തപുരത്തിനാണ് വെങ്കലം.

 മറ്റു വിഭാഗങ്ങളിലെ വിജയികൾ

• സീനിയർ പെൺകുട്ടികൾ: 3. 59.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ആലപ്പുഴ സ്വർണം നേടി. പാലക്കാട് വെള്ളിയും മലപ്പുറം വെങ്കലവും സ്വന്തമാക്കി.
• ജൂനിയർ പെൺകുട്ടികൾ: കണ്ണൂരിന്റെ വേഗപ്പോരാട്ടത്തിൽ സ്വർണം പിറന്നു (3:58.36). പാലക്കാടിനാണ് വെള്ളി. കോട്ടയം വെങ്കലം നേടി.
• ജൂനിയർ ആൺകുട്ടികൾ: പാലക്കാട് ഒന്നാമതെത്തി സ്വർണമണിഞ്ഞു (3:22.88). മലപ്പുറം വെള്ളിയും ആലപ്പുഴ വെങ്കലവും കരസ്ഥമാക്കി.

:

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360