SignIn
Kerala Kaumudi Online
Sunday, 01 November 2026 2.15 AM IST

വീണ്ടും ജി​.വി​ 'രാജ'വാഴ്ച

gvraja

 രണ്ടര പതിറ്റാണ്ടിനു ശേഷം മിന്നൽ കുതിപ്പ്‌

കോഴിക്കോട്: 10 സ്വർണം, എട്ട് വെള്ളി, 13 വെങ്കലം. ആകെ 85.3 പോയിന്റ്. സംസ്ഥാന സ്‌കൂൾ കായികമേളയിൽ തുടക്കം മുതൽ ഒടുക്കംവരെ മിന്നും പ്രകടനം പുറത്തെടുത്ത തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ സ്‌പോർട്‌സ് ഹോസ്റ്റൽ വിഭാഗത്തിൽ ചാമ്പ്യൻപട്ടം തൂക്കി. ജനറൽ സ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരായ മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയേക്കാൾ 10 പോയിന്റ് അധികം നേടിയാണ് ജി.വി. രാജയുടെ ചരിത്ര മുന്നേറ്റം. കഴിഞ്ഞ വർഷം ഹോസ്റ്റൽ വിഭാഗത്തിൽ ഒന്നാമതായിരുന്നെങ്കിലും മൊത്തം പോയിന്റിൽ ചാമ്പ്യൻ സ്‌കൂളിന് പിന്നിലായിരുന്നു.

രണ്ടര പതിറ്റാണ്ടിനു ശേഷമാണ് സ്‌കൂൾ കായികമേളയിൽ ജി.വി. രാജയുടെ ഈ മിന്നൽ കുതിപ്പ്. ഇക്കുറി 53 കായികതാരങ്ങളുമായാണ് ജി.വി. രാജ ടീം മത്സരത്തിനെത്തിയത്. ട്രാക്കിലും ഫീൽഡിലും ഒരുപോലെ തിളങ്ങിയ ടീമിനായി ഇരട്ട റെക്കോർഡ് കുറിച്ച ശ്രീഹരി കരിക്കൻ, 100 മീറ്ററിൽ സീനിയർ താരങ്ങളെ പിന്നിലാക്കി പൊന്നണിഞ്ഞ ജിൽഷാ ജിനിൽ, സബ് ജൂനിയർ ആൺകുട്ടികളിൽ വ്യക്തിഗത ചാമ്പ്യനായ എം. ശ്രീഹരി എന്നിവരടക്കം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

14 പോയിന്റോടെ തലശേരി സായിയാണ് ഹോസ്റ്റൽ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്. 11 പോയിന്റ് വീതം നേടി സി.എസ്.എച്ച്.എസ്.എസ് ഭരണങ്ങാനവും കോതമംഗലം എം.എ കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലും മൂന്നാം സ്ഥാനം പങ്കിട്ടു. കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് (10), ജി.വി.എച്ച്.എസ്.എസ് കണ്ണൂർ (6), ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ (6) എന്നിവരാണ് പിന്നിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360