SignIn
Kerala Kaumudi Online
Monday, 19 October 2026 5.52 PM IST

സഞ്ജു ടീമിൽ, വെസ്റ്റിൻഡീസിനെതിരായ നാലാം ടി ട്വന്റിയിൽ ഇന്ത്യക്ക് ബാറ്റിംഗ്

india-cricket

ഫ്ലോറിഡ: വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ നാലാം ടി ട്വന്റിക്ക് ഇറങ്ങുന്നത്. രവി ബിഷ്ണോയി, അക്സർ പട്ടേൽ, സഞ്ജു സാംസൺ എന്നിവർ ടീമിലെത്തിയപ്പോൾ ആർ അശ്വിൻ, ഹാ‌ർദ്ദിക്ക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവരെ ഒഴിവാക്കി. ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കൊപ്പം സൂര്യകുമാർ യാദവ് ഓപ്പൺ ചെയ്തു.

അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡർഹില്ലിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ത്യൻ സമയം രാത്രി 8ന് തുടങ്ങേണ്ടിയിരുന്ന മത്സരം മഴകാരണം മുക്കാൽ മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്.

അക്കരെ അക്കരെ അക്കരെ എന്ന പ്രിയദർശൻ സിനിമയിലെ പ്രശസ്തമായ ഡയലോഗിനെ അനുസ്മരിപ്പിച്ച് സാധനം കൈയിലുണ്ടോ എന്ന ക്യാപ്ഷനിലാണ് യു.എസിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ ടീമിലെ മലയാളി താരം സഞ്ജു സാംസൺ തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്. സിനിമയിൽ കിരീടം തേടി അമേരിക്കയിൽ എത്തുന്ന മോഹൻ ലാലിന്റേയും ശ്രീനിവാസന്റെയും കഥാപാത്രങ്ങൾ പറയുന്ന കോഡാണ് സാധനം കൈയിലുണ്ടോ എന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIA, CRICKET, WESTINDIES, T20, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360