SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.37 PM IST

സ്‌മൃതി മന്ദാനയും പലാഷും വീണ്ടും ഒന്നിച്ചു? തെളിവായി ദൃശ്യങ്ങൾ

smriti-mandhana

മുംബയ്: മാസങ്ങൾക്ക് മുൻപാണ് സംഗീത സംവിധായകൻ പലാഷ് മുഛലുമായുള്ള വിവാഹം ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന ഉപേക്ഷിച്ചത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബർ 23നാണ് ഇരുവരും വിവാഹിതരാകാൻ നിശ്ചയിച്ചിരുന്നത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്.

സ്‌മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വിവാഹം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്‌ക്കുകയാണെന്നായിരുന്നു ആദ്യം വാർത്തകൾ പുറത്ത് വന്നത്. വിവാഹം റദ്ദാക്കുന്നതായി സമൂഹമാദ്ധ്യമത്തിലൂടെ സ്‌മൃതി സ്ഥീരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പലാഷ് സ്‌മൃതിയെ വഞ്ചിച്ചെന്നും മറ്റ് ബന്ധമുണ്ടെന്നും ഇതാണ് വിവാഹം മുടങ്ങാൻ കാരണമായതെന്നും റിപ്പോർട്ടുകളും ഇതുസംബന്ധിച്ച സമൂഹമാദ്ധ്യമ പോസ്റ്റുകളും പുറത്തുവന്നു. ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിരുന്നുമില്ല. ഇതിനിടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സ്‌മൃതിയുടെ പിതാവും പലാഷിന്റെ സഹോദരിയും ഭർത്താവും ഒന്നിച്ചുള്ള വീഡിയോയാണ് അഭ്യൂഹങ്ങൾക്ക് ആധാരം. മുംബയിലെ ഒരു റെസ്റ്റോറന്റിന് മുന്നിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പലാഷിന്റെ സഹോദരി സ്‌മൃതിയുടെ പിതാവിന്റെ കാൽതൊട്ട് വന്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരുകുടുംബങ്ങളും സംസാരിച്ച് രമ്യതയിലെത്തിയെന്നും സ്‌മൃതിയുടെയും പലാഷിന്റെയും വിവാഹം വൈകാതെയുണ്ടാകുമെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. വീഡിയോയുടെ ആധികാരികത സംബന്ധിച്ചും വ്യക്തതയില്ല.

A post shared by Bollywood pap king (@bollywoodpapking)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SMRITI MANDHANA, PALASH MUCHHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360