SignIn
Kerala Kaumudi Online
Friday, 11 September 2026 7.20 PM IST

ഐ. ലീഗ് : ഗോകുലം ഇന്ന് കരുത്തരായ പഞ്ചാബ് റൗണ്ട് ഗ്ലാസ് എഫ്.സിയ്ക്കെതിരെ

gokulam

കോഴിക്കോട് : ഐ. ലീഗിലെ നിർണായക പോരാട്ടത്തിൽ ഗോകുലം കേരള എഫ്.സി ഇന്ന് കരുത്തരായ പഞ്ചാബ് റൗണ്ട് ഗ്ലാസ് എഫ്.സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 4.30നാണ് മത്സരം. കഴിഞ്ഞ കളിയിൽ നെരോക്ക എഫ്.സിയോടെ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഗോകുലത്തിന് ഇന്നത്തെ കളി നിർണായകമാണ്. തുടർച്ചയായ രണ്ട് സമനിലകളെ തുടർന്ന് ലീഗിലെ ഒന്നാം സ്ഥാനം നഷ്ടമായ പഞ്ചാബ് ടീമും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

കിരീട പ്രതീക്ഷ നിലനിറുത്താൻ സ്വന്തം മൈതാനത്ത് ഗോകുലവും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ റൗണ്ട് ഗ്ലാസ് എഫ്.സിയും ഇറങ്ങുമ്പോൾ പോരാട്ടം മുറുകും. 14 മത്സരങ്ങളിൽ നിന്നായി ഏഴ് വിജയവും മൂന്ന് സമനിലിയും നാല് തോൽവിയുമുള്ള ഗോകും ലീഗിൽ മൂന്നാമതാണ്. 15 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയവും നാല് സമനിലയും രണ്ട് തോൽവിയുമാണ് പഞ്ചാബ് ടീമിനുള്ളത്.കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് ടീം 1-0ന് വിജയം നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GOKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360