പോർച്ചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളിയായ സ്പാനിഷ്- അർജന്റീനിയൻ മോഡലും ഇൻഫ്ലുവൻസറുമായ ജോർജിന റൊഡ്രിഗസും ഈ വാരം വിവാഹിതരാകുമെന്ന് റിപ്പോർട്ട്. ഒരി പോർച്ചുഗീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആഗസ്റ്റ് എട്ടിനാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇരുവരും 2025 ആഗസ്റ്റിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗീസ് ദ്വീപ് മഡെയ്റയിലെ ഫുൻഷാൻ കത്തീഡ്രലിലായിരിക്കും വിവാഹച്ചടങ്ങ്. വിവാഹ ശേഷമുള്ള ആഘോഷങ്ങൾ മഡെയ്റയിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലായ സവോയ് പാലസിൽ നടക്കും അതിഥികൾക്കായി ഹോട്ടലിലെ ഫ്ലോറുകളും പ്രത്യേക ബാർ ഏരിയകളും ഒന്നൊന്നായി ബുക്ക് ചെ.യ്തിട്ടുണ്ടെെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചടങ്ങിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതിനായി ഫോട്ടോഗ്രഫിക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിവാഹത്തെ കുറിച്ചോ ചടങ്ങിന്റെ വിശദാംശങ്ങളെ കുറിച്ചോ റൊണാൾഡോയും ജോർജിനയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
41കാരനായ റൊണാൾഡോയപം 32കാരിയായ ജോർജിനയും 9 വർഷമായി ഡേറ്റിംഗിലാണ്. ഇരുവർക്കും അഞ്ചു മക്കളുണ്ട്. അൽ നസർ ക്ലബിന്റെ താരമായ റൊണാൾഡോ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലാണ് ഇപ്പോൾ താമസിക്കുന്നത്. ജോർജിനയെ പരിചയപ്പെടുന്നതിന് മുൻപ് റഷ്യൻ മോഡൽ ഐറിന ഷൈക്കുമായി റൊണാൾഡോ അഞ്ചുവർഷത്തോളം പ്രണയത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |