SignIn
Kerala Kaumudi Online
Sunday, 13 September 2026 8.40 PM IST

റൂട്ടിനെ പുറത്താക്കാനുള്ള അവസരം പാഴാക്കി; സഹതാരങ്ങളോട് ക്ഷുഭിതനായി പാക് പേസർ അബ്ബാസ്

mohammad-abbas-
ഫീൽഡർമാരുടെ പിഴവിൽ ക്ഷുഭിതനാവുന്ന പാക് പേസർ അബ്ബാസ്

ബർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാൻ സമ്പൂർണ തോൽവിയാണ് നേരിട്ടത്. എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റിന് പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കി. 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 24.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോഴിതാ ജോ റൂട്ടിന്റെ ക്യാച്ച് കൈവിട്ടതിൽ പാക് പേസർ മുഹമ്മദ് അബ്ബാസിന്റെ രോഷപ്രകടനമാണ് ശ്രദ്ധേയമാവുന്നത്. സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന അബ്ദുള്ള ഷഫീഖും സയിം അയൂബും ക്യാച്ചിനായി വേണ്ടവിധം ശ്രമിക്കാതിരുന്നത് അബ്ബാസിനെ പ്രകോപിപ്പിച്ചു. ഇരുവരോടുമുള്ള അബ്ബാസിന്റെ അതൃപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

റൂട്ടിനെ പുറത്താക്കാനുള്ള സുവർണാവസരം ലഭിച്ചിട്ടും പാക് ഫീൽഡർമാർ അത് പാഴാക്കുകയായിരുന്നു. അബ്ബാസിന്റെ പന്തിൽ റൂട്ടിന്റെ ബാറ്റിൽനിന്ന് ലഭിച്ച എഡ്ജ് പാകിസ്ഥാന് അനുകൂലമായി മാറുമെന്ന് തോന്നിയെങ്കിലും സ്ലിപ്പിലെ പിഴവ് എല്ലാം തകർത്തു. ഓഫ് സ്റ്റംപിന് പുറത്തേക്ക് ഗുഡ് ലെങ്തിൽ എത്തിയ പന്തിനെ റൂട്ട് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ബാറ്റിൽ ഉരസിയ പന്ത് സ്ലിപ്പിലേക്ക് ഉയർന്നു. ഒന്നാം സ്ലിപ്പിനും രണ്ടാം സ്ലിപ്പിനുമിടയിലൂടെ പന്ത് കടന്നുപോകുന്നതിനിടെ അബ്ദുള്ള ഷഫീഖും സയിം അയൂബും ക്യാച്ചിനായി ശ്രമിച്ചില്ല. ഇരുവരും പരസ്പരം ക്യാച്ചെടുക്കുമെന്ന് കരുതിയതാണ് അവസരം നഷ്ടപ്പെടാൻ കാരണം. ഫീൽഡർമാരുടെ പിഴവിൽ അബ്ബാസ് ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.

വിജയലക്ഷ്യം ചെറുതായിരുന്നെങ്കിലും ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ പാക് പേസർ മുഹമ്മദ് അബ്ബാസ് കടുത്ത സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ആദ്യ ഓവറിൽ തന്നെ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും പുറത്താക്കി അബ്ബാസ് ഇംഗ്ലണ്ടിനെ വിറപ്പിച്ചു. ഡക്കറ്റ് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. അതേ ഓവറിലെ അവസാന പന്തിൽ ഗേ എൽബിഡബ്ല്യുവായി കൂടാരം കയറി. തുടർന്ന് ജോ റൂട്ടും ജോർഡൻ കോക്സും ചേർന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. റൂട്ട് പുറത്താകാതെ 62 റൺസും കോക്സ് പുറത്താകാതെ 59 റൺസും നേടി. ഇരുവരുടെയും മികച്ച ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.

English Summary

Pakistan suffered a 3-0 Test series whitewash against England, losing the third Test by eight wickets at Edgbaston. Pacer Mohammad Abbas displayed frustration after fielders Abdullah Shafique and Saim Ayub dropped Joe Root's crucial catch. Despite Abbas taking early wickets, Root's unbeaten 62 helped England secure victory, with Abbas's reaction subsequently going viral.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKVSENG, TESTCRICKET, MUHAMMAD ABBAS, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360