
ന്യൂയോർക്ക് : ഇത്തവണ യു.എസ് ഓപ്പണിന്റെ ആദ്യറൗണ്ടിൽ പുറത്തായ മുൻ ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ച് എ.ടി.പി റാങ്കിംഗിലെ ആദ്യ 10 സ്ഥാനത്തിനകത്തുനിന്നും പുറത്തായി. ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള നൊവാക്ക് 2018ന് ശേഷം ആദ്യമായാണ് റാങ്കിംഗിലെ ടോപ്ടെന്നിൽ നിന്ന് പുറത്താകുന്നത്. മരിയോനെ നവോനെയാണ് ഇക്കുറി യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ നൊവാക്കിനെ പുറത്താക്കിയത്. ഏറ്റവും കൂടുതൽ ആഴ്ചകൾ(428) ഒന്നാം റാങ്കിൽ കഴിഞ്ഞറെക്കാഡിന് ഉടമയാണ് നൊവാക്ക്.
ഇന്നലെ പുറത്തിറക്കിയ പുതിയ പട്ടികയിൽ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറാണ് ഒന്നാം റാങ്കിൽ. യു.എസ് ഓപ്പൺ ചാമ്പ്യൻ അലക്സാണ്ടർ സ്വരേവ് രണ്ടാം റാങ്കിൽ.കാർലോസ് അൽക്കാരസ് മൂന്നാം റാങ്കിലും യു.എസ് ഓപ്പൺ റണ്ണർ അപ്പ് ബെൻ ഷെൽട്ടൺ നാലാം റാങ്കിലേക്ക് ഉയർന്നു. വനിതാ വിഭാഗത്തിൽ യു.എസ് ഓപ്പൺ ചാമ്പ്യൻ എലേന റൈബാക്കിന അര്യാന സബലേങ്കയെ മറികടന്ന് ഒന്നാം റാങ്കിലേക്കെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |