SignIn
Kerala Kaumudi Online
Thursday, 10 September 2026 6.17 AM IST

പുതുക്കിയ ഖേലോ ഇന്ത്യ പദ്ധതി: കായിക മേഖലയ്ക്ക് വലിയ അവസരം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​തു​ക്കി​യ​ ​ഖേ​ലോ​ ​ഇ​ന്ത്യ​ ​പ​ദ്ധ​തി​ ​(2026​–31​)​ ​കേ​ര​ള​ത്തി​ലെ​ ​കാ​യി​ക​ ​വി​ക​സ​ന​ത്തി​ന് ​വ​ലി​യ​ ​അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ​സ്‌​പോ​ർ​ട്‌​സ് ​അ​തോ​റി​റ്റി​ ​ഓ​ഫ് ​ഇ​ന്ത്യ​ ​(​സാ​യ്)​ ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​ർ​ ​/​ ​എ​ൽ.​എ​ൻ.​സി.​പി.​ഇ​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ 36,441​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​റെ​ക്കാ​ഡ് ​ബ​ഡ്ജ​റ്റി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​ഈ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​താ​ഴെ​ത്ത​ട്ടി​ലു​ള്ള​ ​കാ​യി​ക​ ​പ്ര​തി​ഭ​ക​ളെ​ ​അ​ത്യാ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളോ​ടെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്കൂളു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​(​എ​ഐ​)​​​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പു​തി​യ​ ​കാ​യി​ക​ ​പ്ര​തി​ഭ​ക​ളെ​ ​ക​ണ്ടെ​ത്തും. തി​രു​വ​ന​ന്ത​പു​രം​ ​എ​ൽ.​എ​ൻ.​സി.​പി.​ഇ​യി​ൽ​ ​നി​ന്ന് ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ 29​ ​താ​ര​ങ്ങ​ൾ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ന് ​യോ​ഗ്യ​ത​ ​നേ​ടി​.സ്പോ​ർ​ട്സ് ​അ​തോ​റി​റ്റി​ ​ഓ​ഫ് ​ഇ​ന്ത്യ​ ​തി​രു​വ​ന​ന്ത​പു​രം​ ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​ർ​ ​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​എ​സ് ​സി​ ​യാ​ദ​വ്,​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​വ​ർ​ഷ​ ​സ​ബാ​ളെ,​ ​അ​ർ​ജു​ന​ ​അ​വാ​ർ​ഡ് ​ജേ​താ​ക്ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​അ​ജ്മ​ൽ,​ ​സ​ജി​ ​തോ​മ​സ് ,​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​‍​ഡ​ന്റ് ​വി.​സു​നി​ൽ​ ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360