SignIn
Kerala Kaumudi Online
Thursday, 18 June 2026 2.56 PM IST

ഗെയ്‌ലോ ഏത് ക്രിസ് ഗെയ്ല്‍? ആ റെക്കോഡും 15കാരന്‍ വൈഭവ് സൂര്യവംശി തൂക്കി

READ ENGLISH VERSION
vaibhav

ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലിലെ ഇന്ത്യയുടെ അത്ഭുത ബാലന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്നു. എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ മികച്ച പ്രകടനത്തിലൂടെ യൂണിവേഴ്‌സല്‍ ബോസ് സാക്ഷാല്‍ ക്രിസ് ഗെയ്‌ലിന്റെ ഐപിഎല്‍ റെക്കോഡ് പഴങ്കഥയാക്കിയിരിക്കുകയാണ് സൂര്യവംശി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന ഗെയ്‌ലിന്റെ റെക്കോഡാണ് 15കാരന്‍ പഴങ്കതയാക്കിയത്. 29 പന്തുകളില്‍ നിന്ന് 97 റണ്‍സ് നേടിയാണ് താരം പുറത്തായത്. 12 സിക്‌സറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്നത്.

സീസണിലെ 15ാം മത്സരത്തിലാണ് വൈഭവ് സൂര്യവംശി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്ന നേട്ടം സ്വന്തം പേരിലാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ല്‍ 2012 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 59 സിക്‌സറുകള്‍ പറത്തിയിരുന്നു. ലോകോത്തര ബൗളര്‍മാരെ അനായാസം സിക്‌സറിന് പറത്തുന്നത് പതിവാക്കിയിരിക്കുകയാണ് കൗമാര താരം. ജസ്പ്രീത് ബുംറ, ജോഷ് ഹേസില്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ് തുടങ്ങി വമ്പന്‍ പേരുകാര്‍ പോലും വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ഗെയിലിന് പിന്നില്‍ മൂന്നാം സ്ഥാനത്ത് മുന്‍ കെകെആര്‍ താരം ആന്ദ്രെ റസല്‍ ആണ്. 2019 സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 52 സിക്‌സറുകളാണ് കരീബിയന്‍ ഓള്‍റൗണ്ടര്‍ പായിച്ചത്. നാലാം സ്ഥാനത്ത് വീണ്ടും ഗെയ്‌ലാണ് (2013 സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 51 സിക്‌സറുകള്‍) അഞ്ചാം സ്ഥാനത്തുള്ളത് മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ആണ് 2022 സീസണില്‍ രാജസ്ഥാന് വേണ്ടി കളിച്ച ബട്‌ലര്‍ 17 മത്സരങ്ങളില്‍ നിന്ന് 45 സിക്‌സറുകള്‍ അടിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RR, SRH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360