SignIn
Kerala Kaumudi Online
Monday, 13 July 2026 8.45 AM IST

തായ്‌ലൻഡിൽ പബ്ബിനുള്ളിൽ തീപിടിത്തവും പൊട്ടിത്തെറിയും,​ 27 പേർ മരിച്ചു

fire-in-pub-27-died-in-th
പബ്ബിലുണ്ടായ തീപിടിത്തത്തിൽപെട്ടവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുന്ന രക്ഷാപ്രവർത്തകർ

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ബാങ്കോക്കിലെ വടക്കൻ ഭാഗത്തുള്ള ന ലജ്പ്രാഓ എന്ന പബ്ബിലാണ് പൊട്ടിത്തെറിയോടെ തീപിടിത്തം ഉണ്ടായത്. അർദ്ധരാത്രിയോടെ ഇവിടെ സംഗീത പരിപാടികൾ നടക്കുകയായിരുന്നു എന്ന് സൂചനകളുണ്ട്. ഇതിനിടെ കറുത്ത പുക ഉയരുന്നതും ആളുകൾ ഓടുന്നതും പലരും കണ്ടതായാണ് സൂചന.

27 പേർ തീപിടിത്തത്തിൽ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റതായും തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവീരകുൽ വ്യക്തമാക്കി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സ്ഥലത്ത് സംഗീതപരിപാടി നടത്തുകയായിരുന്ന ഒരു സംഗീതജ്ഞൻ,​ സ്റ്റേജിന് സമീപത്തുള്ള സർക്യൂട്ട് ബ്രേക്കറിൽ നിന്നും കറുത്ത പുക വരുന്നത് കണ്ടെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അറിയിച്ചു. ഇത്തരത്തിൽ പുക വന്നതിന് പിന്നാലെ കറന്റ് പോകുകയും പിന്നെ ഉഗ്രശബ്‌ദത്തിൽ പൊട്ടിത്തെറി ഉണ്ടാകുകയുമായിരുന്നു.

സംഭവത്തിൽ പരിക്കേറ്റവരും മരിച്ചവരും അടുത്ത് റെസ്റ്റ് റൂമിൽ ഉണ്ടായിരുന്നവരാണെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി അരമണിക്കൂറിൽ തീയണച്ചു. പക്ഷെ അപ്പോഴേക്കും 27 പേരുടെ ജീവൻ നഷ്‌ടമായിരുന്നു. പബ്ബിൽ കാര്യമായ നാശനഷ്‌ടങ്ങളുണ്ടായി. തായ്‌ലൻഡിൽ വർഷങ്ങൾ മുൻപും സമാനമായ അപകടം ഉണ്ടായിരുന്നു,​ 2022ൽ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുണ്ടായ തീപിടിത്തത്തിൽ 14പേരാണ് മരിച്ചത്. 2009ൽ ന്യൂഇയർ ഈവിന്റെയന്നുണ്ടായ ദുരന്തത്തിൽ 66 പേരാണ് മരിച്ചത്. പുതുവർഷത്തിന് പൊട്ടിച്ച പടക്കങ്ങളിൽ നിന്നാണ് അന്ന് തീപിടിച്ചത്.

English Summary

A fire caused by an explosion at a pub in northern Bangkok, Thailand, early Monday morning killed 27 people. Authorities have launched an investigation to determine the cause of the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THAILAND, BANGKOK, PUB ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360