SignIn
Kerala Kaumudi Online
Monday, 13 July 2026 8.42 AM IST

യു.എസ് സെനറ്റർ ലിൻഡ്‌സീ ഗ്രഹാം അന്തരിച്ചു

READ ENGLISH VERSION
d

വാഷിംഗ്ടൺ: യു.എസ് സെനറ്റ് അംഗവും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ലിൻഡ്‌സീ ഗ്രഹാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പ്രാദേശിക സമയം ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഡി.സിയിലെ വസതിയിലായിരുന്നു അന്ത്യം. യുക്രെയിനിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം മടങ്ങിയെത്തി തൊട്ടടുത്ത ദിവസമാണ് അപ്രതീക്ഷിത വിയോഗം. ഈമാസം 9നാണ് അദ്ദേഹം 71-ാം പിറന്നാൾ ആഘോഷിച്ചത്. യു.എസ് എയർഫോഴ്സ് കേണലായിരുന്ന ലിൻഡ്‌സീ,​ പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ആയിരുന്നു. മുൻ ജനപ്രതിനിധി സഭാംഗമായ അദ്ദേഹം 2003 മുതൽ സൗത്ത് കാരലൈനയിൽ നിന്നുള്ള സെനറ്ററായിരുന്നു. ട്രംപിന്റെ വിദേശനയങ്ങളെ ശക്തമായി പിന്തുണച്ച ലിൻഡ്‌സീ,​ ഇന്ത്യ അടക്കം റഷ്യയുടെ ഊർജ്ജ പങ്കാളികൾക്ക് മേൽ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിവാഹിതനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360