SignIn
Kerala Kaumudi Online
Friday, 19 June 2026 8.55 AM IST

പഴയ സാധനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത് അച്ഛന്റെ പാസ്ബുക്ക്, ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി മകൻ

READ ENGLISH VERSION
money

ഭാഗ്യം വരുന്ന വഴിയോ സമയമോ ആർക്കും പ്രവചിക്കാൻ കഴിയില്ല. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ടായിരിക്കും ജീവിതത്തിൽ ഓരോ അത്ഭുതങ്ങൾ സംഭവിക്കുക. എന്നാലിവിടെ ഭാഗ്യം തുണച്ചിരിക്കുന്നത് ഒരു ചിലിയൻ മനുഷ്യനെയാണ്. എക്സിക്യുൽ ഹിനോജോസ എന്ന പേരുളള വ്യക്തിയാണ് ഒ​റ്റ ദിവസം കൊണ്ട് കോടീശ്വരനായത്.

മരിച്ചുപോയ തന്റെ പിതാവിന്റെ പാസ്ബുക്ക് ലഭിച്ചതിലൂടെയാണ് ഹിനോജോസയുടെ ഭാഗ്യം തെളിഞ്ഞത്. അതിനേക്കാൾ രസകരമാണ് പാസ്ബുക്ക് കിട്ടിയ വഴി. മരിച്ചുപോയ പിതാവിന്റെ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗം വൃത്തിയാക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പാസ്ബുക്ക് ലഭിക്കുന്നത്. ആ പാസ്ബുക്കിൽ അച്ചടിച്ചിരുന്ന അക്കൗണ്ട് ബാലൻസ് കണ്ട് ഹിനോജോസ അത്ഭുതപ്പെടുകയായിരുന്നു.

140,000 പെസോ അതായത് ഏകദേശം 10 കോടിയോളം രൂപയുണ്ടായിരുന്നു. നല്ലൊരു വീട് വാങ്ങാനായി അദ്ദഹത്തിന്റെ പിതാവ് ശേഖരിച്ചുവെച്ചിരുന്ന പണമായിരുന്നു അത്. പത്ത് വർഷം മുൻപ് മരിച്ച പിതാവിന് ഇത്തരത്തിലൊരു അക്കൗണ്ടോ നിക്ഷേപമോ ഉളളതായി ആർക്കും അറിയില്ലായിരുന്നു. എന്നാൽ നിക്ഷേപമുളള ബാങ്ക് പ്രവർത്തനം നിർത്തിയതിനെ തുടർന്ന് ഹിനോജോസ കോടതിയെ സമീപിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാസ്ബുക്കിൽ സ്​റ്റേ​റ്റ് ഗ്യാരന്റി എംബ്ളം ഉളളതുക്കൊണ്ടും നിയമം അദ്ദേഹത്തിന് അനുകൂലമായിരുന്നു.

നിയമപോരാട്ടങ്ങൾക്കൊടുവിൽ സുപ്രീംകോടതിയുടെ വിധി ഹിനോജോസക്ക് അനുകൂലമായി. നിക്ഷേപ തുകയോടൊപ്പം പലിശയും മ​റ്റ് ആനുകൂല്യങ്ങളും നൽകാൻ സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, MONEY, BILLIONAIRE, SUPREME COURT, EXQUEL HIJONOSA, LUCKY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360