SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.19 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതര കോടി കടന്നു, അമേരിക്കയിൽ മാത്രം 2.44 കോടി രോഗബാധിതർ

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതര കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതു കോടി അമ്പത്തിനാല് ലക്ഷമായി ഉയർന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 20,38,936 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എൺപത്തിയൊന്ന് ലക്ഷം പിന്നിട്ടു.


അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസിൽ രണ്ട് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.4,07,160 പേർ മരിച്ചു. ഒരു കോടി നാൽപത്തിനാല് ലക്ഷം പേർ സുഖം പ്രാപിച്ചു.

ഇന്ത്യയിൽ 1,05,72,672 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവിൽ 2,05,109 പേരാണ് ചികിത്സയിലുള്ളത്. 1.52 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,02,10,697 ആയി ഉയർന്നു. ബ്രസീലിൽ എൺപത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2,09,868 പേർ മരിച്ചു. എഴുപത്തിനാല് ലക്ഷം പേർ സുഖം പ്രാപിച്ചു. റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് മുപ്പത്തിയഞ്ച് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, US, INDIA, BRAZIL, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360