SignIn
Kerala Kaumudi Online
Sunday, 13 September 2026 2.51 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, 7.32 കോടി രോഗമുക്തർ

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,13,96,890 ആയി ഉയർന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 21,82,091 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 4.39 ലക്ഷമായി. 1.59 കോടി പേർ സുഖം പ്രാപിച്ചു.


ഇന്ത്യയിൽ 1,07,02,031 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 11,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.70 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,72,818 ആയി ഉയർന്നു. 1.53 ലക്ഷം പേർ മരിച്ചു.


ബ്രസീലിൽ തൊണ്ണൂറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 2.20 ലക്ഷം പേർ മരിച്ചു. എഴുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയേഴ് ലക്ഷം പേർക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 1500ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ ഒരു ലക്ഷം കടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, INDIA, RUSSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360