SignIn
Kerala Kaumudi Online
Monday, 14 September 2026 3.44 AM IST

കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം കേസുകൾ

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാൽപത്തിയൊൻപത് ലക്ഷം പിന്നിട്ടു. 13,000ത്തിലധികം മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 32.40 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്.യുഎസിൽ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ നാൽപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 5.92 ലക്ഷം പേർ മരിച്ചു.


പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. മൂന്നര ലക്ഷത്തിലധികം പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു.നിലവിൽ 34.47 ലക്ഷം പേർ ചികിത്സയിലുണ്ട്. ആകെ മരണം 2.2ലക്ഷമായി ഉയർന്നു.


രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു കോടി നാൽപത്തിയെട്ട് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാൻസാണ് തൊട്ടുപിന്നിൽ. രാജ്യത്ത് 56 ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, INDIA, FRANCE, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360