SignIn
Kerala Kaumudi Online
Wednesday, 09 September 2026 10.30 PM IST

ശമനമില്ലാതെ കൊവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 11.35 കോടി കടന്നു

covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25.18 ലക്ഷമായി. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനായിരത്തിലധികം മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷമായി ഉയർന്നു.

ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. രാജ്യത്ത് 5.20 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യു എസിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും ഉളളത്. രണ്ട് കോടി തൊണ്ണൂറ് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയും ബ്രസീലുമാണ് രോഗികളുടെ എണ്ണത്തിൽ രണ്ടും, മൂന്നും സ്ഥാനങ്ങളിലുളളത്. ഇന്ത്യയിൽ ഒരു കോടി പത്ത് ലക്ഷം രോഗബാധിതരാണ് ഉളളത്. 16,000ത്തിലധികം കേസുകളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. 1.56 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ 1.03 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.51 ലക്ഷം പേർ മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID, WORLD COVID, COVID POSITIVE CASES, COVIDDEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360