SignIn
Kerala Kaumudi Online
Saturday, 03 October 2026 7.33 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി പിന്നിട്ടു, 25.59 ലക്ഷം മരണം

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 25.59 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒൻപത് കോടി പത്ത് ലക്ഷം പിന്നിട്ടു.

കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസിൽ രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.29 ലക്ഷം പേർ മരിച്ചു. ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ സുഖം പ്രാപിച്ചു.


രോഗികളുടെ എണ്ണത്തിൽ ഇന്ത്യയും ബ്രസീലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിൽ ഒരു കോടി പതിനൊന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 1.67ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. 1.57 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ 1.06 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. മരണസംഖ്യ 2.57 ലക്ഷമായി ഉയർന്നു. തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ സുഖം പ്രാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, COVID DEATH, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360