SignIn
Kerala Kaumudi Online
Thursday, 01 October 2026 12.52 PM IST

ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള ശ്രമം പ്രതിരോധിച്ചത് പ്ളംബർ, വിമാനം നിയന്ത്രിക്കാൻ പഠിച്ചത് ടെലിവിഷൻ ഷോ കണ്ട്

yaniv-hayoun-
യാനിവ് ഹയൂണിനെ അഭിനന്ദിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളും ചിത്രങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിമാന യാത്രികരിലൊരാൾ രക്തം പുരണ്ട വസ്ത്രങ്ങളുമായി നിൽക്കുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

ഇസ്രയേലി പ്ളംബറായ യാനിവ് ഹയൂന്റെ ചിത്രമായിരുന്നു അത്. കോക്‌പിറ്റിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കത്തികൊണ്ട് ആക്രമിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്ത ഒമാൻ പൗരനായ കോ-പൈലറ്റിനെ കീഴ്‌പ്പെടുത്തിയ യാത്രക്കാരിലൊരാൾ യാനിവ് ആയിരുന്നു.

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് വൻ സ്വീകരണമാണ് യാനിവിന് ലഭിച്ചത്. 'എയർക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ടെലിവിഷൻ ഷോ കണ്ടാണ് വിമാനം നിയന്തിക്കുന്നത് പഠിച്ചതെന്ന് യാനിവ് പറയുന്നു. നെതന്യാഹുവിനോട് വിമാനത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ വിവരിക്കുകയായിരുന്നു യാനിവ്.

'സഹപൈലറ്റിനെ കീഴ്‌പ്പെടുത്തിയതിനുശേഷം കോക്‌പിറ്റിനുള്ളിൽ കടന്ന് വിമാനം നിയന്ത്രിക്കുകയായിരുന്നു. ഞാൻ എയർക്രാഷ് ഇൻവെസ്റ്റിഗേഷൻസ് കാണാറുണ്ട്. കോക്‌പിറ്റിന്റെ ഡോർ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും കുത്തേറ്റ പൈലറ്റ് ഈ ഭാഗത്താണ് ഇരുന്നതിനാൽ ആദ്യ തുറക്കാൻ സാധിച്ചില്ല. തുടർന്ന് ബലമായി ഡോർ തുറന്നതിനുശേഷം പൈലറ്റിനെ പുറത്തേയ്ക്ക് വലിച്ചെടുക്കുകയായിരുന്നു.

പിന്നാലെ സുഹൃത്തുക്കളെ സഹായത്തിന് വിളിക്കുകയും അക്രമാസക്തനായ സഹപൈലറ്റിനെ കീഴ‌്‌പ്പെടുത്തുകയുമായിരുന്നു. ഇതിനുശേഷമാണ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. തുടർന്ന് വിമാനം ശരിയായ പാതയിലെത്തിയപ്പോൾ ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൈലറ്റ് ബാക്കി താൻ കൈകാര്യം ചെയ്യാമെന്ന് പറയുകയായിരുന്നു'- യാനിവ് വ്യക്തമാക്കി. ഇസ്രയേലി പ്രസിഡന്റ് ഐസക്ക് ഹെർസോഗും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യാനിവിനെ അഭിനന്ദിച്ചു.

English Summary

An Israeli passenger, Yaniv Hayun, helped subdue an Omani co-pilot who allegedly attacked Indian pilot Smith Machar and attempted to crash a Flydubai flight from Dubai to Tel Aviv. Hayun entered the cockpit, helped restrain the attacker and briefly controlled the aircraft. Israeli Prime Minister Benjamin Netanyahu, President Isaac Herzog and U.S. President Donald Trump praised his actions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYDUBAI CO PILOT ATTACK, YANIV HAYUN, DUBAI TEL AVIV FLIGHT INCIDENT, ISRAEL FLIGHT EMERGENCY, YANIV AIRPLANE CONTROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360