SignIn
Kerala Kaumudi Online
Monday, 29 June 2026 10.46 AM IST

പ്രത്യാക്രമണങ്ങൾ നിർത്താൻ തയ്യാറായി അമേരിക്കയും ഇറാനും, നാളെ ഖത്തറിൽ സമാധാന‌ ചർച്ച ആരംഭിക്കും

READ ENGLISH VERSION
trump-and-iran
ഡൊണാൾഡ് ട്രംപ്, മോജ്‌തബ ഖമനേയി

ദോഹ: സമാധാനകരാർ നിലവിൽ വന്ന് ദിവസങ്ങൾക്കകം ആക്രമണപ്രത്യാക്രമണങ്ങൾ പുനഃരാരംഭിച്ചിരിക്കുകയാണ് അമേരിക്കയും ഇറാനും. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനും ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള പ്രശ്‌നപരിഹാരത്തിനും അമേരിക്കയും ഇറാനും പ്രത്യാക്രമണങ്ങൾ നിർത്തിവച്ച് ചർച്ച നടത്താൻ തീരുമാനിച്ചു. നാളെ ഖത്തർ തലസ്ഥാനമായ ദോഹയിലാകും യോഗം. ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതിന് ശേഷമാണ് സമാധാന ചർച്ചയ്‌ക്ക് തയ്യാറായിരിക്കുന്നത്.

വാണിജ്യ കപ്പലുകളെ ആക്രമിച്ചുകൊണ്ട് ഇറാൻ ഭരണകൂടം വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച് അമേരിക്ക പ്രദേശത്തെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈത്ത്‌ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക ബേസുകളിലേക്ക് ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തി. തുടർന്നും ആക്രമണങ്ങൾ നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പും നൽകി. ഇതിനുപിന്നാലെയാണ് സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് തീരുമാനമായത്.

ഈ സമയം ഹോർമുസിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നുപോകാമെന്നും അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ പുലർച്ചെ തെക്കൻ ഇറാനിൽ ഖേഷം ദ്വീപ്, സിരിക്, ബന്ദർ ലെൻഗെ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക‌ ബോംബിട്ടു. ശനിയാഴ്ച ഹോർമുസ് കടലിടുക്കിൽ പനാമയുടെ എണ്ണ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതാണ് പ്രകോപനമായത്. പിന്നാലെ കുവൈത്തിലെ അലി അൽ സലീം എയർ ബേസും ബഹ്‌റൈനിലെ യു.എസ് നാവിക ആസ്ഥാനവും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചു. കുവൈത്തും ബഹ്‌റൈനും ആക്രമണം ചെറുത്തു. ആളപായമില്ല. എന്നാൽ ബഹ്‌റൈനിലെ മുഹറഖിൽ ഡ്രോൺ പതിച്ച് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
6 MINUTES AGO
Jun 29, 2026 10:40 AM

കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നുപോകാം

 ഈ സമയം ഹോർമുസിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നുപോകാമെന്നും അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. 

RELATED TOPICS: PEACE DEAL, IRAN US, STRIKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360