SignIn
Kerala Kaumudi Online
Sunday, 19 July 2026 8.58 PM IST

ജമ്മുകാശ്മീരിൽ നാശംവിതച്ച് കനത്ത മഴയും മിന്നൽപ്രളയവും: എട്ടുമരണം, നിരവധി പേരെ കാണാനില്ല

flood
കനത്ത മഴയെ തുടർന്നുണ്ടായ പ്രളയം

ശ്രീനഗർ: ജമ്മു കാശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും എട്ടുമരണം. നിരവധി പേരെ കാണാതായതായാണ് വിവരം. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. പൂഞ്ച് ജില്ലയിലെ സുരൻകോട്ട് താലൂക്കിനെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രളയത്തിന് പിന്നാലെ ജനജീവിതം ദുസഹമായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

കനത്തമഴയിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾ തകരുകയും വ്യാപകനാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് അമർനാഥ്, വൈഷ്ണോ ദേവി യാത്രകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി പഹൽഗാം, ബൽതാൽ പാതകളിലൂടെയുള്ള യാത്രകളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. റൂട്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ യാത്ര പുനരാരംഭിക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

English Summary

Heavy rains triggered flash floods and landslides in Jammu and Kashmir, leading to eight deaths, including three women, and several missing. Poonch district's Surankot taluk was most affected, prompting hundreds of evacuations and widespread damage. Amarnath and Vaishno Devi pilgrimages are temporarily suspended for safety. Rescue operations are underway, with authorities advising caution.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAMMU AND KASHMIR, FLASH FLOOD JAMMU KASHMIR, LANDSLIDE KASHMIR, DEATH, HEAVY RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360