SignIn
Kerala Kaumudi Online
Friday, 28 August 2026 10.36 AM IST

നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 469 ആയി ഉയർന്നു, കാണാതായ വിദേശികളിൽ കൂടുതലും ഇന്ത്യക്കാർ

nepal-flood
നേപ്പാൾ അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ ദൃശ്യം

കാഠ്‌മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 469 ആയി. 1,500ലധികം പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കാണാതായ വിദേശികൾ കൂടുതലും ഇന്ത്യക്കാരാണ്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുപ്രകാരം 178 ഇന്ത്യക്കാരെയാണ് കാണാതായത്. 11പേരെ രക്ഷപ്പെടുത്തി. ഹിമാലയത്തിൽ ട്രക്കിംഗിന് പോയവരും ടിബറ്റിലെ മഞ്ഞുമൂടിക്കിടക്കുന്ന കൈലാസ പർവതത്തിലേക്ക് പോയ ഹിന്ദു തീർത്ഥാടകരും കാണാതായവരിൽ ഉൾപ്പെടുന്നുണ്ട്.

ചൈനയുടെ പുതിയ മുന്നറിയിപ്പ്

ടിബറ്റ് - നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്‌ചയുണ്ടായ പ്രളയത്തിന്റെ ഭാഗമായി താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചോച്ചെൻ ഖോള, പുരെപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്ത് പ്രളയം കാരണം ഒരു തടാകം രൂപപ്പെട്ടു. ഇത് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും ചൈനീസ് ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്‌ച രാവിലെ വരെ തടാകത്തിൽ ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം അടിഞ്ഞുകൂടിയിട്ടുണ്ടെന്നും മേഖലയിൽ തുടർച്ചയായ മഴ തുടരുന്നതിനാൽ തടാകത്തിലേക്കുള്ള നീരൊഴുക്ക് ഏകദേശം മൂന്ന് ദശലക്ഷം ക്യുബിക് മീറ്ററിലെത്തുമെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഈ തടാകത്തിലെ വെള്ളം താഴേക്ക് ഒഴുകി ചൈന-നേപ്പാൾ അതിർത്തിയിലെ ഗൈറോംഗ് തുറമുഖം ഉൾപ്പെടെയുള്ള താഴ്‌ന്ന പ്രദേശങ്ങളിലെത്തി കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്‌തേക്കാമെന്നും ചൈന മുന്നറിയിപ്പ് നൽകി. പ്രകൃതിദുരന്തങ്ങളെ ചൈന നാല് ലെവലുകളായാണ് തിരിച്ചിരിക്കുന്നത്. അതിൽ ഏറ്റവും കുറഞ്ഞ 'ലെവൽ-IV' മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

English Summary

The death toll from flash floods in Nepal has risen to 469, with more than 1,500 people reportedly missing. Nepal Tourism Board data says 178 Indians are among the missing. China has issued a warning over flood risks along the Tibet-Nepal border following the formation of a large lake.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOOD, NEPAL FLOOD DEATHS, INDIANS MISSING IN NEPAL, NEPAL PRALAYAM, NEPAL FLOOD LATEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360