SignIn
Kerala Kaumudi Online
Saturday, 03 October 2026 12.03 AM IST

ലൈംഗിക ബന്ധത്തിൽ പുതിയ പരീക്ഷണം; കിടപ്പറയിൽ 26കാരിക്ക് ദാരുണാന്ത്യം, അപകടമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

READ ENGLISH VERSION
london

ലണ്ടൻ: യുകെയിൽ 26കാരിയായ നർത്തകി ജോർജിയ ബ്രൂക്ക് ലൈംഗിക ബന്ധത്തിടെ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജോർജിയയുടെ കാമുകൻ ലൂക്ക് കാനണിന്റെ വീട്ടിൽ വച്ച് ജിഎച്ച്ബിയും കൊക്കെയിനും പോലുള്ള മാരക ലഹരി ഉപയോഗിച്ച ശേഷമാണ് ലൈംഗിക ബന്ധത്തിലേർപ്പട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലൈംഗിക ബന്ധത്തിൽ പുതിയ പരീക്ഷണം എന്ന നിലയ്ക്കാണ് ഇവർ ലഹരി ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.

പരീക്ഷണം പാളിയതോടെ ലൂക്ക് ജോർജിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർജിയയുടെ മരണത്തിന് പിന്നാലെ ലൂക്ക് ആശുപത്രിക്ക് അടുത്തുള്ള കെട്ടിടത്തിൽ തുങ്ങിമരിച്ചിരുന്നു. ലൈംഗിക ബന്ധത്തിനിടെ ജോർജിയയുടെ കഴുത്ത് ഞെരുക്കിയതാണ് മരണകാരണമെന്ന് ഫോറൻസിക് പാത്തോളജിസ്റ്റായ ഡോ. ക്രിസ്റ്റഫർ ജോൺസൺ പറയുന്നു. 2022 ഫെബ്രുവരി 2ന് ആണ് ജോർജിയ കൊല്ലപ്പെടുന്നത്.

കൂടാതെ ജോർജിയയുടെ ശരീരത്തിൽ ജിഎച്ച്ബിയുടെ അംശവും കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം ജോർജിയയ്ക്ക് ലൈംഗിക ബന്ധത്തിനിടെ കഴുത്ത് ഞെരിക്കുന്നതിൽ താൽപര്യമുണ്ടെന്നും കണ്ടെത്തി. അന്വേഷണത്തിൽ, ഇതിന് മുമ്പ് ദമ്പതികൾ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിക്കുന്നതിന് ജോർജിയ സമ്മതം അറിയിച്ചുള്ള വാട്സാപ്പ് സന്ദേശങ്ങൾ പൊലീസ് കണ്ടെത്തി. ലൈംഗിക ബന്ധത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്ന ആൾ കൂടിയാണ് ജോർജിയ.

അന്വേഷണത്തിൽ ഇക്കാര്യങ്ങൾ കണ്ടെത്തിയതോടെ ജോർജിയയുടെ മരണം കൊലപാതകമാണെന്ന് കോടതി വിധിച്ചു. ലൂക്ക് ജോർജിയയെ കൊല്ലണമെന്ന ആഗ്രഹം കൊണ്ടല്ല അങ്ങനെ ചെയ്തതെങ്കിലും വലിയ ബലപ്രയോഗം ലൈംഗിക ബന്ധത്തിനിടെ നടന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജോർജിയയുടെ മരണത്തോടെ ഇത്തരം പരീക്ഷണങ്ങൾ ലൈംഗിക ബന്ധത്തിനിടെ പ്രയോഗിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ലൈംഗിക പ്രവർത്തി അപകടകരമാണ്. ഇത് പലപ്പോഴും മാരകമായ പ്രത്യാഘാതങ്ങളിൽ അവസാനിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, UK COURT, LATEST NEWS IN MALAYALAM, INDIA, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360