SignIn
Kerala Kaumudi Online
Thursday, 08 October 2026 3.47 PM IST

അഗാർക്കർക്ക് പകരം പുതിയ സെലക്ടറെ തേടി ബിസിസിഐ; മറുപടിയുമായി രവീന്ദ്ര ജഡേജ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ravindra-jadeja
രവീന്ദ്ര ജഡേജ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ സ്ഥാനത്തേക്കുള്ള ഒഴിവിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ രവീന്ദ്ര ജഡേജയുടെ പ്രതികരണം വൈറലാകുന്നു. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ബിസിസിഐ പുതിയ സെലക്ടറെ തേടി അപേക്ഷ ക്ഷണിച്ചത്.

ബിസിസിഐയുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിലാണ് സെലക്ടറെ തേടി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടത്. ഇതിന് താഴെയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പ്രതികരിച്ചത്. ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള നടപടി ക്രമം എന്താണ് എന്നായിരുന്നു ജഡേജ കമന്റായി പോസ്റ്റ്ചെയ്തത്. സമൂഹമാദ്ധ്യമമായ എക്സിൽ ജഡേജ അത്ര സജീവമല്ല. ഏറെക്കാലത്തിന് ശേഷമാണ് അദ്ദേഹം ഒരു പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയത്. ഇതാണ് ജഡേജയുടെ പ്രതികരണത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കാൻ കാരണം.

അഗാർക്കറുടെ കാലാവധി ഒക്ടോബർ നാലിനാണ് അവസാനിച്ചത്. നിലവിൽ മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജയാണ് ഇടക്കാല ചീഫ് സെലക്ടറായി ചുമതല വഹിക്കുന്നത്. ശിവ സുന്ദർ ദാസ്, അജയ് റാത്ര, ആർ.പി സിംഗ് എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക എന്നതാണ് പുതിയ ചീഫ് സെലക്ടറെ കാത്തിരിക്കുന്ന പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്. അതിനാൽ സെലക്ടർ സ്ഥനത്തേക്ക് ആരെത്തുമെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

English Summary

The BCCI has invited applications for an Indian cricket team selector position following the end of Chief Selector Ajit Agarkar's tenure. Indian all-rounder Ravindra Jadeja's comment on the BCCI's social media post, asking about the application procedure, has gone viral. Pragyan Ojha currently serves as the interim chief selector, with the new appointee facing crucial team selections.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVINDRA JADEJA, BCCI SELECTOR VACANCY, AJIT AGARKAR, JADEJA COMMENT, INDIAN CRICKET SELECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360