SignIn
Kerala Kaumudi Online
Monday, 02 November 2026 5.42 AM IST

ഗ്രാമിയിൽ ചരിത്രം തിരുത്തി ടെയ്‌ലർ

READ ENGLISH VERSION
taylor-swift-

ലോസ് ആഞ്ചലസ്: ആൽബം ഒഫ് ദ ഇയർ ഗ്രാമി നാലാം തവണ നേടി ചരിത്രമെഴുതി അമേരിക്കൻ പോപ് താരം ടെയ്‌ലർ സ്വിഫ്റ്റ്. ടെയ്‌ലറിന്റെ 'മിഡ്‌നൈ​റ്റ്സാണ് ' 66ാമത് ഗ്രാമിയിലെ മികച്ച ആൽബം. ഫിയർലെസ് (2010), 1989 (2016), ഫോക്ക്‌ലോർ (2021) എന്നിവയിലൂടെയാണ് 34 കാരിയായ ടെയ്‌ലർ മുമ്പ് ഈ നേട്ടം കൈവരിച്ചത്.

മികച്ച പോപ് വോക്കൽ ആൽബവും മിഡ്നൈറ്റ്സാണ്. അതേ സമയം, ഇത്തവണത്തെ ഗ്രാമി സ്ത്രീകളുടെ പ്രതിഭയ്ക്കുള്ള സമർപ്പണമായി. റെക്കോഡ് ഒഫ് ദ ഇയർ, പോപ് സോളോ പെർഫോമൻസ് (മൈലി സൈറസ് - ഫ്ലവേഴ്സ്), സോംഗ് ഒഫ് ദ ഇയർ (ബില്ലി ഐലിഷ് - വാട്ട് വാസ് ഐ മെയ്ഡ് ഫോർ), പുതുമുഖം (വിക്ടോറിയ മോണറ്റ്) എന്നീ മുൻനിര കാറ്റഗറികളിൽ സ്ത്രീകൾ തിളങ്ങി.

ഗായിക സിസ മികച്ച ആ‌ർ ആൻഡ് ബി (റിഥം ആൻഡ് ബ്ലൂസ്) ഗാനം അടക്കം മൂന്ന് ഗ്രാമികൾ നേടി. ഫീബി ബ്രിഡ്ഗേഴ്സിനാണ് കൂടുതൽ ഗ്രാമികൾ (4). മികച്ച ആഫ്രിക്കൻ ഗാനത്തിനുള്ള പുതിയ കാറ്റഗറി ടൈല (ദക്ഷിണാഫ്രിക്ക) നേടി.

 മറ്റ് പുരസ്കാരങ്ങൾ: റാപ് ആൽബം- മൈക്കൽ (കില്ലർ മൈക്ക്)​,​ കൺട്രി ആൽബം- ബെൽ ബോട്ടം കൺട്രി (ലെയ്നി വിൽസൺ), റോക്ക് ആൽബം- ദിസ് ഈസ് വൈ (പാരമോർ), ആർ ആൻഡ് ബി ആൽബം- ജാഗ്വാർ II (വിക്ടോറിയ മോണറ്റ്), വിഷ്വൽ മീഡിയ സൗണ്ട്ട്രാക്ക്- ഓപ്പൺഹൈമർ (ലുഡ്‌വിഗ് ഗൊറോൻസൺ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, GRAMMY AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360