SignIn
Kerala Kaumudi Online
Sunday, 01 November 2026 8.57 AM IST

യുക്രെയിന് യു.എസ് 500 മിസൈലുകൾ നൽകും

d

വാഷിംഗ്ടൺ: റഷ്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ, യുക്രെയിന് 500 പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകൾ വിൽക്കാൻ തീരുമാനിച്ച് യു.എസ്. 210 കോടി ഡോളറിന്റെ ഇടപാടിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. യുക്രെയിന്റെ വ്യോമപ്രതിരോധത്തിന് കരുത്താകുമെങ്കിലും മിസൈലുകളുടെ വിതരണം ഉടനുണ്ടാകില്ല. അമേരിക്കൻ സൈന്യത്തിന്റെ ശേഖരത്തിലുള്ള മിസൈലുകൾ നൽകില്ല. പകരം, കരാർ ഏറ്റെടുത്തിരിക്കുന്ന ലോക്ക്‌ഹീഡ് മാർട്ടിൻ കമ്പനി പുതുതായി നിർമ്മിക്കുന്ന മിസൈലുകളാണ് നൽകുക. അതിനാൽ 2030ന് ശേഷമേ വിതരണം തുടങ്ങാനിടയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360