SignIn
Kerala Kaumudi Online
Sunday, 01 November 2026 8.57 AM IST

ബൈനാൻസ് കൊള്ള: ഉപഭോക്താക്കളുടെ പണം സുരക്ഷിതം

d

ന്യൂയോർക്ക്: ഹാക്കർമാർ നടത്തിയ 630 കോടി ഡോളറിന്റെ കവർച്ചയ്ക്ക് പിന്നാലെ, ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്ന ഉറപ്പുമായി ലോകത്തെ ഏ​റ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌‌സ്‌‌ചേഞ്ചായ ബൈനാൻസ്. നഷ്ടപ്പെട്ട തുകയുടെ 90 ശതമാനവും ഇതിനകം തിരികെ നിക്ഷേപിച്ചെന്ന് കമ്പനി അറിയിച്ചു. അടിയന്തര കരുതൽ ഫണ്ട്, ഇൻഷ്വറൻസ് ഫണ്ട്, കോർപ്പറേറ്റ് ട്രഷറി എന്നിവയിൽ നിന്ന് സ്വന്തം നിലയ്ക്കാണ് കമ്പനി നഷ്ടം നികത്തിയത്. കവർച്ച മൂലമുള്ള മുഴുവൻ ബാദ്ധ്യതയും തങ്ങൾ വഹിക്കുമെന്നും ഉപഭോക്താക്കൾക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും കമ്പനി ഉറപ്പു നൽകി.

സുരക്ഷാ കാരണങ്ങളാൽ നിറുത്തിവച്ച പണം പിൻവലിക്കൽ സേവനങ്ങൾ ഇന്ന് മുതൽ പൂർണമായും ലഭ്യമാക്കും. ക്രിപ്റ്റോ നിക്ഷേപത്തിന് തടസമില്ല. കഴിഞ്ഞ ദിവസമാണ് ബൈനാൻസ് എൻജിനിയറുടെ ലാപ്‌ടോപ് ഹാക്ക് ചെയ്ത് 630 കോടി ഡോളർ മൂല്യമുള്ള ക്രിപ്റ്റോ കറൻസികൾ കവർന്നത്. ഇതിൽ 300 കോടി ഡോളറോളം മരവിപ്പിക്കാൻ സാധിച്ചു. ബാക്കി ഹാക്കർമാരുടെ കൈവശം തന്നെയാണ്.

ഉത്തര കൊറിയൻ ഹാക്കർമാരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു. 20 മിനിറ്റിനുള്ളിൽ പത്ത് പ്രത്യേക ബ്ലോക്ക്‌ചെയിനുകൾ വഴിയായിരുന്നു കവർച്ച. യു.എസിന്റെ എഫ്.ബി.ഐ അടക്കം ഏജൻസികൾ അന്വേഷണം ശക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360