
50 പേർക്ക് പരിക്ക്
നിരവധി പേരെ കാണാതായി
കെട്ടിടങ്ങൾ തകർന്നു
ടോക്കിയോ: ജപ്പാനിലെ ക്യൂഷൂ ദ്വീപിൽ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം. നിരവധി പേരെ കാണാതായി. പരിക്കേറ്റ 50 ലേറെ പേരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 4.27ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.57) കുമാമോട്ടോ പ്രവിശ്യയിലായിരുന്നു സംഭവം. റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം.
കഷിമ പട്ടണത്തിലെ ഇയോൺ ഷോപ്പിംഗ് മാളും യാറ്റ്‌സുഷിറോയിൽ ഒരു പേപ്പർ ഫാക്ടറിയും ഭാഗികമായി തകർന്നു. രണ്ടിടങ്ങളിലുമായി നിരവധി പേർ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടാം നിലയിലുണ്ടായ പൊട്ടിത്തെറിയാണ് ഷോപ്പിംഗ് മാൾ തകരാനിടയാക്കിയതെന്ന് അധികൃതർ പറയുന്നു. 30 ഓളം ജീവനക്കാരെ കാണാനില്ലെന്ന് സ്ഥിരീകരിച്ചു. നാല് അടിയോളം ഉയരത്തിലെ സുനാമിത്തിരകളുണ്ടാകാമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. 1,50,000 ത്തിലേറെ പേരെ ഒഴിപ്പിച്ചു. ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാണ്.
# കൂടുതൽ
ചലനങ്ങൾക്ക് സാദ്ധ്യത
12 ലേറെ വീടുകൾ പൂർണമായും തകർന്നു. ഒരു പുരാതന കോട്ട അടക്കം നിരവധി കെട്ടിടങ്ങൾക്കും റോഡുകൾക്കും പാലങ്ങൾക്കും ഗുരുതര നാശനഷ്ടം. ഏഴിടങ്ങളിൽ തീപിടിത്തം
വൈദ്യുതി വിതരണം തടസപ്പെട്ടു. ക്യൂഷൂവിലെ ബുള്ളറ്റ് ട്രെയിൻ സർവീസും കുമാമോട്ടോ വിമാനത്താവളത്തിലെ പ്രവർത്തനവും താത്കാലികമായി നിറുത്തിവച്ചു
61 ചെറിയ തുടർ ചലനങ്ങളുണ്ടായി. കൂടുതൽ ചലനങ്ങൾക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |