
കറാച്ചി: പാക് അധീന കാശ്മീരിൽ 20 പേരെ പാക് സൈന്യം വെടിവച്ചുകൊന്നെന്ന് റിപ്പോർട്ട്. 50 ലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു പാക് അധീന കാശ്മീരിലെ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് അവകാശ സംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെ.എ.എ.സി) ആഹ്വാനം ചെയ്തിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ചയും ഇന്നലെയും റവാലാകോട്ടിൽ അടക്കം പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയാണ് സൈന്യം വെടിവയ്പ് നടത്തിയത്. അവകാശ നിഷേധങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം തുടരുന്ന പ്രദേശത്ത് ജൂൺ 5 മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നു. പ്രദേശത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും വിച്ഛേദിച്ചു. നിയമസഭയിലെ 45 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 10 വരെ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |