SignIn
Kerala Kaumudi Online
Wednesday, 29 July 2026 9.14 AM IST

കെനിയയിൽ ആനകളുടെ കൂട്ടമരണം

d

നെയ്റോബി: പ്രശസ്തമായ അംബോസലി നാഷണൽ പാർക്കിന് സമീപം 14 ആനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞതിനെ തുടർന്ന് അടിയന്തര അന്വേഷണം ആരംഭിച്ച് കെനിയ. ആനകളുടെ ജഡങ്ങൾ വിദഗ്‌ദർ പരിശോധിച്ചു വരികയാണെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് പറഞ്ഞു.


രോഗം, വിഷബാധ അല്ലെങ്കിൽ മ​റ്റെന്തെങ്കിലും കാരണങ്ങളാലാണോ മരണമെന്ന് കണ്ടെത്തുന്നതിനായി ആനകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. അംബോസലി പാർക്കും അതിന്റെ ചു​റ്റുമുള്ള പ്രദേശങ്ങളും അംബോസലി ഇക്കോ സിസ്​റ്റം എന്നാണ് അറിയപ്പെടുന്നത്. ടാൻസാനിയൻ അതിർത്തിയോട്‌ ചേർന്ന് കിടക്കുന്ന, വന്യജീവികൾക്ക്‌ പേരുകേട്ട വലിയ പ്രദേശമാണിത്.


നായാട്ടുകാരെ തുരത്തിയ ഈമേഖലയിൽ, ആനകൾ വലിയ തോതിൽ കൂട്ടമായി ചരിയുന്നത് പതി​റ്റാണ്ടുകൾക്ക്‌ ശേഷം ആദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ മരണ കാരണം സംബന്ധിച്ച തെളിവുകളൊന്നും ലഭ്യമല്ല. ചരിഞ്ഞ ആനകളിൽ വിവിധ പ്രായത്തിലുള്ളവ ഉൾപ്പെടുന്നു.


അംബോസലി നാഷണൽ പാർക്കിന് ചു​റ്റുമുള്ള 30 കിലോമീ​റ്റർ പരിധിയിൽ വിവിധ ഭാഗങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തി. 2025 ലെ കണക്കനുസരിച്ച് അംബോസലി ഇക്കോ സിസ്​റ്റത്തിൽ രണ്ടായിരത്തിലധികം ആനകളുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360