SignIn
Kerala Kaumudi Online
Friday, 05 June 2026 5.37 AM IST

അക്രമക്കേസിൽ പ്രതിക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും

crime

കാസകോട്: കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ഫുട്ബോൾ തിരിച്ചു ചോദിക്കാൻ ചെന്നയാളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് കോടതി രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ബേള കടംബള സ്വദേശി യു രാമകൃഷ്ണനെ (66) യാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.2021 മേയ് 28ന് വൈകിട്ടാണ് സംഭവം. കുട്ടികളുടെ ഫുട്ബോൾ പ്രതി എടുത്തുവച്ചത് ചോദിക്കാനെത്തിയ അബ്ദുൾ കരീം എന്നയാളെയാണ് പ്രതി വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് രാമകൃഷ്ണൻ നൽകിയ സ്വകാര്യ പരാതിയിൽ അബ്ദുൾ കരീം കുറ്റക്കാരനല്ലെന്നു കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY