SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

ബാഗിൽ 'വെടിയുണ്ട' സിആർപിഎഫ് ഉദ്യോഗസ്ഥർ പിടിയിൽ

-bullets
വെടിയുണ്ട. ചിത്രം: ഷട്ടർ സ്റ്റോക്ക്

കൊ​ച്ചി/ആലുവ​​:​ ​കൊ​ച്ചി​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വെ​ടി​യു​ണ്ട​യു​മാ​യി​ ​യാ​ത്ര​ ​ചെ​യ്യാ​നെ​ത്തി​യ​ ​സിആ​ർപിഎ​ഫ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പി​ടി​യി​ൽ.​ ​ജ​മ്മു​കാ​ശ്മീ​രി​ലെ​ ​ശ്രീ​ന​ഗ​റി​ൽ​ ​സി​ആ​ർപിഎ​ഫ് ​എ​സ്ഐ​ ​ആ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​തൃ​പ്പൂ​ണി​ത്തു​റ​ ​പൂ​ത്തോ​ട്ട​ ​മ​ന​ക്കു​ന്നം​ ​കെആ​ർ ​സു​ധീ​ർ​ ​(54​)​ ​ആ​ണ് ​ഇ​ന്ന​ലെ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കു​ടു​ങ്ങി​യ​ത്.​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ഡ​ൽ​ഹി​ക്ക് ​പോ​കാ​നെ​ത്തി​യ​ ​തൃ​ശൂ​ർ​ ​എ​ട​ത്തി​രി​ഞ്ഞി​ ​തെ​ക്കേ​ത്ത​ല​ക്ക​ൽ​ ​കൃ​ഷ്ണേ​ന്ദു​വാ​ണ് 27​ന് ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പി​ടി​യി​ലാ​യ​ത്.​ ​വെ​ടി​യു​ണ്ട​യു​മാ​യി​ ​കു​രു​ങ്ങി​യ​തോ​ടെ​ ​ഇ​രു​വ​രു​ടെ​യും​ ​അ​വ​ധി​ ​ക​ഴി​ഞ്ഞു​ള്ള​ ​മ​ട​ക്ക​യാ​ത്ര​ ​മു​ട​ങ്ങി.​ ​സം​ഭ​വ​ത്തി​ൽ​ ​നെ​ടു​മ്പാ​ശേ​രി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​ ​ടെ​ർ​മി​ന​ൽ​ ​വ​ണ്ണി​ലാ​യി​രു​ന്നു​ ​സു​ധീ​ർ​ ​പി​ടി​യി​ലാ​യ​ ​സം​ഭ​വം.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​പ​തി​വ് ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​ല​ഗേ​ജി​ൽ​ ​നി​ന്നാ​ണ് 5.56​ ​എം.​എം​ ​വ​ലി​പ്പ​മു​ള്ള​ ​ഒ​രു​ ​ബു​ള്ള​റ്റ് ​സു​ര​ക്ഷാ​ ​വി​ഭാ​ഗം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വ്യോ​മ​യാ​ന​ ​സു​ര​ക്ഷാ​ ​നി​യ​മ​പ്ര​കാ​രം​ ​മ​തി​യാ​യ​ ​രേ​ഖ​ക​ളി​ല്ലാ​തെ​ ​വി​മാ​ന​ങ്ങ​ളി​ൽ​ ​വെ​ടി​യു​ണ്ട​ക​ൾ​ ​കൊ​ണ്ടു​പോ​കു​ന്ന​ത് ​ക​ർ​ശ​ന​മാ​യി​ ​നി​രോ​ധി​ച്ചി​ട്ടു​ണ്ട്.​ ​വെ​ടി​യു​ണ്ട​ ​ക​ണ്ടെ​ടു​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​വി​മാ​ന​ത്താ​വ​ള​ ​അ​ധി​കൃ​ത​രും​ ​സി.​ആ​ർ.​പി.​എ​ഫ് ​വി​ഭാ​ഗ​വും​ ​വി​വ​രം​ ​നെ​ടു​മ്പാ​ശേ​രി​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അറിയാതെ ബാഗിൽ പെട്ടതെന്ന് മൊഴി

നെ​ടു​മ്പാ​ശേ​രി​ ​സി.​ആ​ർ.​പി.​എ​ഫ് ​ഇ​ൻ​സ്പെ​ക്ട​റു​ടെ​ ​പ​രാ​തി​യി​ൽ​ ​ആ​യു​ധ​ ​നി​യ​മ​പ്ര​കാ​ര​മാ​ണ് ​കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.​ ​ഔ​ദ്യോ​ഗി​ക​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ന​ൽ​കി​യ​ ​വെ​ടി​യു​ണ്ട​ ​അ​ബ​ദ്ധ​ത്തി​ൽ​ ​ബാ​ഗി​ൽ​ ​അ​വ​ശേ​ഷി​ച്ച​താ​ണോ​ ​എ​ന്ന​ത​ട​ക്ക​മു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​ണ് ​പൊ​ലീ​സ് ​പ​രി​ശോ​ധി​ക്കു​ന്ന​ത്.​ ​വെ​ടി​യു​ണ്ട​ ​അ​റി​യാ​തെ​ ​ബാ​ഗി​ൽ​ ​അ​ക​പ്പെ​ട്ട​തെ​ന്നാ​ണ് ​എ​സ്ഐ​യു​ടെ​ ​മൊ​ഴി​യും.​
​ഇ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് ​പ്രാ​ഥ​മി​ക​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം,​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തോ​ടെ​ ​നോ​ട്ടീ​സ് ​ന​ൽ​കി​ ​വി​ട്ട​യ​ച്ചു.​ ​സം​ഭ​വ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ​നെ​ടു​മ്പാ​ശേ​രി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

5.56 എം.എം

ഇ​ന്ത്യ​ ​ത​ദ്ദേ​ശീ​യ​മാ​യി​ ​നി​ർ​മ്മി​ച്ച​ ​ഇ​ൻ​സാ​സ് ​റൈ​ഫി​ളു​ക​ളും​ ​ലൈ​റ്റ് ​മെ​ഷീ​ൻ​ ​ഗ​ണ്ണു​ക​ളി​ലും​ ​പ്ര​ത്യേ​ക​ ​ക​മാ​ൻ​ഡോ​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഇ​സ്രാ​യേ​ൽ​ ​നി​ർ​മ്മി​ത​ ​താ​വോ​ർ​ ​അ​സോ​ൾ​ട്ട് ​റൈ​ഫി​ളു​ക​ളി​ലും​ 5.56​ ​എം.​എം.​ബു​ള്ള​റ്റാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​സിഐഎ​സ്എ​ഫ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഇ​ൻ​സാ​സ് ​റൈ​ഫി​ളു​ക​ളാ​ണ് ​വ്യാ​പ​ക​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​തി​ലെ​ ​വെ​ടി​യു​ണ്ട​ ​അ​ബ​ദ്ധ​ത്തി​ൽ​ ​ബാ​ഗി​ൽ​ ​അ​ക​പ്പെ​ട്ട​താ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, BULLET, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY