SignIn
Kerala Kaumudi Online
Thursday, 02 July 2026 5.13 AM IST

സു​ഗ​ത​നുമായി തെളിവെടുപ്പ് നടത്തി പൊലീസ്

photo

​ കോടതിയിൽ ഹാജരാക്കി  ​ജാ​മ്യാ​പേ​ക്ഷ​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും


നെ​ടു​മ​ങ്ങാ​ട്:​ ​കാ​പ്പാ​ക്കേ​സി​ൽ​ ​വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലാ​യി​രു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​ ​സു​ഗ​ത​നമായി തെളിവെടുപ്പ് നടത്തി പൊലീസ്. ​ ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാത്തിയ സുഗതനെ ഒരു ദിവസത്തെ പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടിരുന്നു.​ ​തെ​ളി​വെ​ടു​പ്പി​ന് ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ത​ന്നെ​ ​തി​രി​കെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.​ ​സു​ഗ​ത​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ​ ​കോ​ട​തി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.
ഇ​ന്ന​ലെ​ ​നെ​ടു​മ​ങ്ങാ​ട് ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​സു​ഗ​ത​നെ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സം​ഭ​വം​ ​ന​ട​ന്ന​ ​വ​ള്ളൈ​ക്ക​ട​വ് ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​ ​വൈ​കി​ട്ട് ​അ​ഞ്ചോ​ടെ​ ​തി​രി​കെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും​ ​സു​ഗ​ത​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്കു​ന്ന​ത് ​കോ​ട​തി​ ​ഇ​ന്ന​ത്തേ​യ്‌​ക്ക് ​മാ​റ്റി.​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​സു​ഗ​ത​നെ​ ​പൂ​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലെ​ത്തി​ച്ചു.

വൈ​ദ്യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ത​ർ​ക്കം


ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ഓ​ടെ​യാ​ണ് ​സു​ഗ​ത​നെ​ ​നെ​ടു​മ​ങ്ങാ​ട് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത്.​ ​മ​ജി​സ്‌​ട്രേ​ട്ട് ​അ​ക്ഷ​യ​ ​പി.​ആ​ർ​ ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ടു​ന്ന​തി​നു​ ​മു​മ്പു​ള്ള​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​നി​ർ​ദേ​ശം​ ​ന​ൽ​കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​നെ​ടു​മ​ങ്ങാ​ട് ​ജി​ല്ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
ഈ​ ​സ​മ​യം​ ​ദേ​ഹാ​സ്വാ​സ്ഥ്യം​ ​അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​ ​ഡോ​ക്ട​ർ​മാ​ർ​ ​സു​ഗ​ത​നെ​ ​പ​രി​ശോ​ധി​ച്ചു.​ ​ര​ക്ത​സ​മ്മ​ർ​ദം​ ​കൂ​ടി​യ​താ​ണ് ​ദേ​ഹാ​സ്വാ​സ്ഥ്യ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​ഞ്ഞു.​ ​തി​രി​കെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ​ത​ർ​ക്ക​മു​ണ്ടാ​യ​ത്.
ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​സു​ഗ​ത​നെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​കൊ​ണ്ടു​പോ​യ​ത് ​വ​ട്ടി​യൂ​ർ​ക്കാ​വ് ​പൊ​ലീ​സി​ന്റെ​ ​വാ​ഹ​ന​ത്തി​ലാ​ണെ​ന്നും​ ​എ​സ്.​ഐ​ ​അ​ഭി​ജി​ത് ​വാ​ഹ​ന​ത്തി​ൽ​ ​വ​ച്ച് ​സു​ഗ​ത​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും​ ​ര​ക്ത​സ​മ്മ​ർ​ദം​ ​കൂ​ടാ​ൻ​ ​ഇ​താ​ണ് ​കാ​ര​ണ​മെ​ന്നും​ ​പ്ര​തി​ഭാ​ഗ​ത്തി​നാ​യി​ ​ഹാ​ജ​രാ​യ​ ​അ​ഡ്വ.​എ​സ്.​കെ.​ര​ഞ്ജു​ ​ഭാ​സ്‌​ക​ർ​ ​കോ​ട​തി​യി​ൽ​ ​വാ​ദി​ച്ചു.
ജ​യി​ൽ​ ​അ​ധി​കൃ​ത​രു​ടെ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​പ്ര​തി​യെ​ ​വ​ട്ടി​യൂ​ർ​ക്കാ​വ് ​പൊ​ലീ​സ് ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​ക്ക് ​കൊ​ണ്ടു​പോ​യ​ത് ​ഗു​രു​ത​ര​ ​വീ​ഴ്ച​യാ​ണെ​ന്ന് ​ര​ഞ്ജു​ ​ഭാ​സ്‌​ക​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ​തു​പ​രി​ഗ​ണി​ച്ച​ ​കോ​ട​തി​ ​വ​ട്ടി​യൂ​ർ​ക്കാ​വ് ​എ​സ്.​ഐ​ ​അ​ഭി​ജി​ത്തി​നെ​ ​മാ​റ്റി​നി​റു​ത്തി​ ​ക്രൈം​ ​ചു​മ​ത​ല​യു​ള്ള​ ​എ​സ്.​ഐ​ ​സാ​ജു​വി​നെ​ ​വി​ളി​ച്ചു​വ​രു​ത്താ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
തു​ട​ർ​ന്ന് ​തെ​ളി​വെ​ടു​പ്പി​നാ​യി​ ​സു​ഗ​ത​നെ,​എ​സ്.​ഐ​ ​സാ​ജു​വി​ന്റെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​നാ​ല് ​മ​ണി​ക്കൂ​ർ​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​പ്രോ​സി​ക്യ​ഷ​ന് ​വേ​ണ്ടി​ ​അ​ഡ്വ.​ലി​റ്റി​ൽ​ ​ഫ്ള​വ​ർ​ ​ഹാ​ജ​രാ​യി.​ ​കോ​ട​തി​ ​പ​രി​സ​ര​ത്തും​ ​ക​ച്ചേ​രി​ന​ട​യി​ലും​ ​വ​ൻ​ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം​ ​പൊ​ലീ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY