
നെയ്യാറ്റിൻകര: ആയിരം കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.തിരുവനന്തപുരം ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.നെല്ലിമൂട് ചുണ്ടവിളാകം പട്യക്കാല വടക്കരുക്ക് പുത്തൻവീട്ടിൽ പ്രസാദ് (42) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി ശേഖരിച്ചിരുന്നതാണ് ഇവ.എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പിടിച്ചെടുത്ത ഉത്പന്നങ്ങളുടെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |