
1. സി.യു.ഇ.ടി യു.ജി അന്തിമ ഉത്തര സൂചിക:- മേയ് 11 മുതൽ ജൂൺ 7 വരെ നടന്ന സി.യു.ഇ.ടി യു.ജി പരീക്ഷയുടെ അന്തിമ ഉത്തര സൂചിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: cuet.nta.nic.in.
എം.എസ്.സി ബയോടെക്നോളജി
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി 2026-28 ലേക്കുള്ള എം.എസ്.സി ബയോടെക്നോളജി കോഴ്സിന് ഗാറ്റ് ബി യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഡിസീസ് ബയോളജി, ജെനറ്റിക് എൻജിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷനുണ്ടാകും. 60 ശതമാനം മാർക്ക്, തത്തുല്യ ഗ്രേഡിൽ കുറയാതെ യു.ജി.സി മാനദണ്ഡപ്രകാരമുള്ള ലൈഫ് സയൻസ് അല്ലെങ്കിൽ മെഡിസിനിലെ ഏതെങ്കിലും ശാഖയിൽ ബാച്ചിലേഴ്സ് ബിരുദവും ഗാറ്റ് ബി സ്കോറുമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി (നോൺക്രീമിലെയർ), വികലാംഗ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ആദ്യവർഷം ആറായിരം രൂപയും രണ്ടാം വർഷം 8,000 രൂപയും പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. താമസസൗകര്യം ലഭ്യമാണ്. അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രവേശനസമയത്ത് അവരുടെ ബിരുദ പ്രോഗ്രാമിൽ ആവശ്യമായ മാർക്ക് നേടിയതിന്റെ തെളിവ് ഹാജരാക്കി അപേക്ഷിക്കാം. ഗാറ്റ് ബി കട്ട്ഓഫ് റാങ്ക്, സ്കോർ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വിശദാംശങ്ങൾക്കും https://rgcb.res.in/MSc2026/. അവസാന തിയതി ജൂൺ 30.
എം.ബി.ബി.എസ് പൂർണ ഫീസിളവ്
തിരുവനന്തപുരം: പഠനത്തിൽ മികവ് പുലർത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്സ് പ്രോഗ്രാം 45 പേരിലേക്ക് വിപുലീകരിച്ചു. രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഈ പദ്ധതിയിലൂടെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ 5 എം.ബി.ബി.എസ്, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിലെ 20 ബി.എസ്.സി നഴ്സിംഗ്, ഡോ.മൂപ്പൻസ് കോളേജ് ഒഫ് ഫാർമസിയിലെ 20 ബി.ഫാം കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് സമ്പൂർണ ട്യൂഷൻഫീസ് സ്കോളർഷിപ്പ് ലഭിക്കുക. വിവരങ്ങൾക്ക് : https://www.dmscholarship.in/ ഫോൺ. 8111 888 626.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |