
തിരുവനന്തപുരം: കള്ളപ്പണ, ഹവാലയിടപാടുകൾ കണ്ടെത്താനും അന്വേഷിക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വിപുലമായ അധികാരങ്ങളാണുള്ളത്. കള്ളപ്പണമിടപാടുണ്ടെന്ന് സംശയമുള്ളവരെ കാരണം പോലും പറയാതെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്താനും അറസ്റ്റ്ചെയ്ത് സ്വത്ത് കണ്ടുകെട്ടാനുമുള്ള ഇ.ഡിയുടെ അധികാരം ഭരണഘടനാപരമാണെന്ന് അടുത്തിടെ സുപ്രീംകോടതി വിധിച്ചിരുന്നു. കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ കുറ്റാരോപിതന് പ്രഥമവിവര റിപ്പോർട്ടായ ഇ.സി.ഐ.ആർ നൽകേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവോടെ, ഉന്നതർക്കെതിരെയടക്കം രഹസ്യമായി കേസെടുത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോവാൻ ഇ.ഡിക്ക് അധികാരമായി. അതേസമയം, കേന്ദ്രസർക്കാരിന്റെ ആയുധമാണ് ഇ.ഡിയെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്രസർക്കാർ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നെന്നും ആരോപണമുയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |