SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

അക്രമിസംഘത്തെ പാർട്ടി ഓഫീസിൽ ഒളിപ്പിച്ചു

1

തിരുവനന്തപുരം : പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ അക്രമിച്ചവരെ സംഭവസ്ഥത്ത് വച്ച് പിടികൂടാനുള്ള പൊലീസ് നീക്കം പാളി. പൊലീസിന് പിടികൊടുക്കാതിരിക്കാൻ പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം ലഭിച്ചു. പൊലീസ് സേനയിലെ ചിലരിൽ നിന്നു പ്രവർത്തകർക്ക് സഹായം ലഭിച്ചെന്നാണ് വിവരം. രക്ഷപ്പെട്ട് എ.കെ.ജി സെന്ററിലെത്താനായിരുന്നു അദ്യനിർദേശം. എന്നാൽ, പിടിക്കപ്പെടുമെന്നും ഉടൻ പാളയം ഏര്യാ കമ്മിറ്റി ഓഫീസിലേക്ക് കയറാനും ഫോണിലൂടെ നിർദ്ദേശം നൽകിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിട്ടുള്ള വിവരം. ഇ.ഡ‌ി ഉദ്യോഗസ്ഥരെത്തിയ കാറുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷവും അക്രമിസംഘം അവിടെ നിലയുറപ്പിച്ചിരുന്നു. കൂടുതൽ പൊലീസ് എത്തിയതോടെ ഇവർ ബേക്കറി ജംഗ്ഷൻ ഭാഗത്തേക്ക് നടന്നു. പിന്നാലെ പോയ പൊലീസ് ഒരാളെ ബേക്കറി ജംഗ്ഷൻ ഭാഗത്ത് നിന്ന് പിടികൂടി. അപ്പോഴേക്കും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തി പൊലീസുകാരുമായി വാക്കേറ്റമായി. ഇതിനിടെയാണ് അക്രമികൾ എ.കെ.ജി സെന്ററിലേക്ക് എത്താൻ നിർദ്ദേശം കിട്ടിയത്. സെന്റർ ലക്ഷ്യമാക്കി പ്രവർത്തകർ നീങ്ങുന്നതിനിടെയാണ് മറ്റൊരു ഫോൺകോൾ വന്നത്. അതുവരെ എത്താൻ സാവകാശം കിട്ടില്ലെന്നും പിടിയിലാവുമെന്നും ഉടൻ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറാനും നിർദ്ദേശം നൽകി. ഇതോടെയാണ് പഞ്ചാപുര ജംഗ്ഷനിലെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തർ ഓടിക്കയറിയത്. പിന്നാലെ പൊലീസ് ഓഫീസ് വളഞ്ഞു.

ഇ.​ഡി.​ ​ക്കെ​തി​രാ​യ​ ​ആ​ക്ര​മ​ണം​ ​ല​ജ്ജാ​ക​രം​

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വ​സ​തി​ക്ക് ​മു​ന്നി​ൽ​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ക​യ്യേ​റ്റം​ ​ചെ​യ്യു​ക​യും​ ​അ​വ​രു​ടെ​ ​വാ​ഹ​നം​ ​ആ​ക്ര​മി​ക്കു​ക​യും​ ​ചെ​യ്ത​ ​സി.​പി.​എം.​ന​ട​പ​ടി​ ​ല​ജ്ജാ​ക​ര​മെ​ന്ന് ​ബി​ജെ​പി​ ​സം​സ്ഥാ​ന​ ​അ​ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ.​ ​ഒ​രു​ ​നേ​താ​വോ​ ​പാ​ർ​ട്ടി​യോ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യോ​ ​നി​യ​മ​ത്തി​ന് ​അ​തീ​ത​ര​ല്ല.​ഭീ​ഷ​ണി​ക​ളി​ലൂ​ടെ​യോ​ ​അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യോ​ ​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലൂ​ടെ​യോ​ ​നീ​തി​ ​അ​ട്ടി​മ​റി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്ക​പ്പെ​ട​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​ ​പ​ക​പോ​ക്ക​ൽ

ന്യൂ​ഡ​ൽ​ഹി​:​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വ​സ​തി​യി​ലെ​ ​ഇ.​ഡി​ ​റെ​യ്ഡ് ​രാ​ഷ്ട്രീ​യ​ ​പ​ക​പോ​ക്ക​ലെ​ന്ന് ​സി.​പി.​ഐ​ ​നാ​ഷ​ണ​ൽ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ്ര​തി​ക​രി​ച്ചു.​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ​ ​ദു​രു​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ​ ​മ​റ്റൊ​രു​ ​തെ​ളി​വാ​ണി​ത്.​ ​ഇ​ട​തു​പാ​‌​ർ​ട്ടി​ക​ളെ​ ​ഭ​യ​പ്പെ​ടു​ത്താ​നാ​ണ് ​ശ്ര​മം.​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ൾ​ ​ജ​നാ​ധി​പ​ത്യ​ത്തി​നും​ ​ഫെ​ഡ​ല​റി​സ​ത്തി​നും​ ​ഗു​രു​ത​ര​ ​ഭീ​ഷ​ണി​യാ​ണെ​ന്നും​ ​സി.​പി.​ഐ​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പു​റ​ത്തി​റ​ക്കി​യ​ ​പ്ര​സ്‌​താ​വ​ന​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA