
കേരളത്തിലെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ 2026-27 അദ്ധ്യയന വർഷ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിംഗ് പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം.യോഗ്യത:-50 ശതമാനം മാർക്കോടെ ജി.എൻ.എം (General Nursing and Midwifery) ജയം.അപേക്ഷകർ ഫിസിക്സ്,കെമിസ്ട്രി,ബയോളജി പ്ലസ്ടുവിന് പഠിച്ചവരാകണം.രണ്ടു വർഷമാണ് കോഴ്സ് കാലാവധി.ഉയർന്ന പ്രായ പരിധിയില്ല.പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പരീക്ഷ.90 മിനിറ്റ് നീളുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്.പരീക്ഷാ തീയതി പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.ബന്ധപ്പെട്ട രേഖകളും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.വെബ്സൈറ്റ്:- www.lbscentre.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |