
ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ കോളേജുകളിലേക്കുള്ള എം.എഡ് രജിസ്‌ട്രേഷൻ പുനരാരംഭിച്ചു. സ്‌പോട്ട് അലോട്ട്‌മെന്റ് 10ന് സെനറ്റ് ഹാളിൽ നടത്തും.
കോളേജുകളിലെ ബിരുദാനന്തര ബിരുദ, ബി.എഡ് കോഴ്സുകളിലെ സ്‌പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.
ഒന്ന് രണ്ട് സെമസ്റ്റർ എം.എ ഹിന്ദി (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ എം.പി.ഇ.എസ് (2020 സ്‌കീം) നാലാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂലായ് 1, 3 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി പരീക്ഷകൾ യഥാക്രമം 8, 10 തീയതികളിലേക്ക് മാറ്റി.
മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എംബിഎ രണ്ടാം ഘട്ട പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ എം.ബി.എ. കോഴ്സുകളിലേക്ക് 8 ന് രാവിലെ 11 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.
എം.എ സംസ്‌കൃതം കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് 9ന് രാവിലെ 10.30ന് കാര്യവട്ടം സംസ്കൃത വിഭാഗത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.
നാലാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.ടെക് (2013 സ്‌കീം) അഞ്ചാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട്‌ടൈം റീസ്ട്രക്ചേർഡ് കോഴ്സ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |