
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ കഴിഞ്ഞ എൽ.ഡി.എഫ് കാലത്തെ പർച്ചേസുകളിൽ വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തിന് മന്ത്രി കെ.മുരളീധരൻ. മുതിർന്നഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന സമിതി, രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ മെഡിക്കൽ കോളേജുകൾ, മറ്റ് സർക്കാർ ആശുപത്രികൾ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തും. പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും വാങ്ങൽ, സ്ഥാപിക്കൽ, കമ്മിഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രഅന്വേഷണം നടത്തും. ആരോഗ്യ വകുപ്പിൽ വില കൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉപകരണങ്ങളിൽ പലതും സ്ഥാപിക്കാതെയും കമ്മിഷൻ ചെയ്യാതെയും കിടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ പരിപാലിക്കാത്തതിനാൽ പ്രവർത്തന രഹിതവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |