SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

പിണറായി ഇടപെട്ടു; ബിനീഷിന് അംഗത്വം പുതുക്കിനൽകി സി.പി.എം

s

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം സി.പി.എം പുതുക്കി നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദന് നിർദേശം നൽകിയതോടെയാണിത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്. മുൻപും ഇതേ ബ്രാഞ്ചിലായിരുന്നു ബിനീഷിന് അംഗത്വം ഉണ്ടായിരുന്നത്. 2021ൽ ലഹരി കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിന്റെ അംഗത്വം സസ്പെൻ്റ് ചെയ്തത്. 2020 ഒക്ടോബറിലാണ് ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് ഇ.ഡിയുടെ പിടിയിലായത്. 2023 ൽ കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായി.നാലു തവണ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് അപേക്ഷ നൽകിയിട്ടും അംഗത്വം പുതുക്കിയിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA