
നാദാപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 42 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പെരുവണ്ണാമൂഴിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ കൂത്താളി ജില്ലാ കൃഷി ഫാമിലെ ജീവനക്കാരൻ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനെ ( 56 ) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.
2024 ജനുവരിയിലാണ് സംഭവം. പ്രതിയുടെ മകളുടെ മക്കളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിറ്റേന്ന് കുട്ടി സ്‌കൂൾ പ്രധാനാദ്ധ്യാപകനെ അറിയിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ വിവരം കൈമാറുകയായിരുന്നു. പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ . പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |