SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

പ്ലസ് വൺ സംസ്ഥാനതല പ്രവേശനോത്സവം,​ കുട്ടികൾക്ക് മത്സരിക്കാൻ പാകത്തിൽ വിദ്യാഭ്യാസ രംഗം ശാക്തീകരിക്കും : മന്ത്രി ഷംസുദ്ദീൻ

photo

കോഴിക്കോട്: പുതിയ കാലത്ത് കേരളത്തിലെ വിദ്യാർത്ഥികൾക്ക് മത്സരിക്കേണ്ടിവരുന്നത് ഇതര രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കുംവിധം വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ.എൻ.ഷംസുദ്ദീൻ.പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലോകം ഗ്ലോബൽ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുന്നു.മറ്റുള്ളവരെ ആകർഷിക്കാനാവുംവിധം നമ്മുടെ വിദ്യാഭ്യാസ രീതികൾ പരിഷ്‌കരിച്ച് മുന്നോട്ടുപോകും.ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഉൾപ്പെടെയുണ്ടായ നൂതന മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തും പ്രകടമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിന്റെ സുവർണജൂബിലി ആഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു.അഡ്വ.വിദ്യ ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം.പി മുഖ്യാതിഥിയായി.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്,തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത്,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.രാമചന്ദ്രൻ,തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUS 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA