SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 22ന്

ponkala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് (കുംഭം 10). രാവിലെ 10നാണ് അടുപ്പ് വെട്ട്. നിവേദ്യം ഉച്ചയ്ക്ക് 2.20ന്. കഴിഞ്ഞ ദിവസമാണ് പൊങ്കാല മഹോത്സവത്തിന്റെ ദിവസവും സമയവും കുറിച്ചത്.

ഒന്നാം ഉത്സവദിവസമായ ഫെബ്രുവരി 14ന് രാവിലെ 11.40നാണ് കാപ്പുകെട്ടി കുടിയിരുത്ത്. മൂന്നാം ഉത്സവ ദിവസമായ 16ന് രാവിലെ 8.50ന് കുത്തിയോട്ട വ്രതം ആരംഭിക്കും. ഒൻപതാം ദിവസമായ 22ന് രാത്രി 7.30ന് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽകുത്ത്. 11.30ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. 23ന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്ക് ചടങ്ങ്. 12.45ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PONKALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA