SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

ഒറ്റപ്പെട്ട മഴ തുടരും

1

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറൻകാറ്റ് ശക്തമാകാനും പരക്കെ മഴയ്ക്കും സാദ്ധ്യതകൂട്ടുന്നു. കേരള - ലക്ഷദീപ് തീരങ്ങളിൽ ബുധനാഴ്ച വരെയും കർണാടക തീരത്ത് വെള്ളിയാഴ്ച വരെയും മത്സ്യബന്ധനം ഒഴിവാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA